മരം ഒരു വരം; കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപെട്ട കർഷകൻ രക്ഷപ്പെട്ടത് മരത്തിനു മുകളിൽ കയറി

elephant-attack-on-saji
(1) ഇടുക്കി സിങ്കുകണ്ടത്തിനു സമീപം പുൽമേട്ടിൽ മേയുന്ന കാട്ടാനയുടെ സമീപത്തെ മരത്തിൽ കയറിയിരിക്കുന്ന സജി (വൃത്തത്തിനുള്ളിൽ). (2) സജി
SHARE

രാജകുമാരി∙ ചിന്നക്കനാൽ സിങ്കുകണ്ടത്തിനു സമീപം കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപെട്ട കർഷകൻ ഒന്നര മണിക്കൂറോളം മരത്തിനു മുകളിൽ കയറിയിരുന്നു രക്ഷപ്പെട്ടു. സിങ്കുകണ്ടം സ്വദേശി സജി (40) ആണ് ഇന്നലെ രാവിലെ 10നു കൃഷിയിടത്തിൽ ഒരു കൊമ്പനും ഒരു പിടിയാനയും 2 കുട്ടിയാനകളും അടങ്ങിയ കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപെട്ടത്. ‌‌

കൊമ്പൻ പാഞ്ഞടുത്തതോടെ സജി സമീപത്തെ പുൽമേട്ടിലുള്ള യൂക്കാലി മരത്തിന്റെ മുകളിൽ കയറി. മരത്തിനു താഴെ നിലയുറപ്പിച്ച കാട്ടാനകൾ പിന്നീട് ഇവിടെത്തന്നെ മേഞ്ഞു നടക്കാൻ തുടങ്ങി. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും പടക്കം പൊട്ടിച്ചും ബഹളം വച്ചും ഏറെ പണിപ്പെട്ടാണു കാട്ടാനകളെ തുരത്തിയതും സജിയെ താഴെയിറക്കിയതും.

ഇന്നലെ രാവിലെ മുതൽ ഒരു കൊമ്പനും പിടിയാനയും 2 കുട്ടിയാനകളും മേഖലയിൽ ഉണ്ടായിരുന്നതായി വനം വകുപ്പ് അറിയിച്ചു. ആനകളെ കാണാൻ സജി മരത്തിനു മുകളിൽ കയറിയപ്പോൾ വാച്ചർമാർ വിലക്കിയിരുന്നു. എന്നാൽ, മുന്നറിയിപ്പ് ലംഘിച്ച് സജി മരത്തിൽ കയറുകയായിരുന്നുവെന്നും ജീവനക്കാർ പറയുന്നു.

എല്ലാം ഭാഗ്യം

‘കൃഷിയിടത്തിൽ ജോലി ചെയ്യുമ്പോഴാണു കാട്ടാനകളുടെ മുന്നിൽപെട്ടത്. നിമിഷനേരം കൊണ്ട് യൂക്കാലി മരത്തിൽ വലിഞ്ഞുകയറിയത് എങ്ങനെയെന്ന് ഇപ്പോഴും അറിയില്ല. താഴെ നിന്ന കൊമ്പനാനയും പിടിയാനയും കൂടി ശ്രമിച്ചിരുന്നെങ്കിൽ മരം മറിച്ചിടാൻ കഴിയുമായിരുന്നു. പക്ഷേ, ഭാഗ്യം കൊണ്ട് ആനകൾ അതിനു ശ്രമിച്ചില്ല.’ – സജി

English Summary: Farmer escapes from wild elephant

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}