ADVERTISEMENT

തിരുവനന്തപുരം ∙ ഹർത്താൽ അക്രമത്തിൽ ഇതുവരെ 309 കേസുകൾ എടുത്തതായി പൊലീസ് അറിയിച്ചു. 1404 പേരെ അറസ്റ്റ് ചെയ്തു. 834 പേർ കരുതൽ തടങ്കലിലുണ്ട്.

ജില്ല തിരിച്ച കണക്ക് (കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതൽതടങ്കൽ എന്ന ക്രമത്തിൽ):

തിരുവനന്തപുരം സിറ്റി- 25, 52, 151. തിരുവനന്തപുരം റൂറൽ - 25, 141, 22. കൊല്ലം സിറ്റി - 27, 169, 13. കൊല്ലം റൂറൽ - 13, 108, 63. പത്തനംതിട്ട - 15, 126, 2 . ആലപ്പുഴ - 15, 63, 71. കോട്ടയം - 28, 215, 77. ഇടുക്കി - 4, 16, 3. എറണാകുളം സിറ്റി - 6, 12, 16. എറണാകുളം റൂറൽ - 17, 21, 22. തൃശൂർ സിറ്റി - 10, 18, 14. തൃശൂർ റൂറൽ - 9, 10, 10. പാലക്കാട് - 7, 46, 35. മലപ്പുറം - 34, 158, 128. കോഴിക്കോട് സിറ്റി - 18, 26, 21. കോഴിക്കോട് റൂറൽ - 8, 14, 23. വയനാട് - 5, 114, 19. കണ്ണൂർ സിറ്റി - 26, 33, 101. കണ്ണൂർ റൂറൽ - 7, 10, 9. കാസർകോട് - 10, 52, 34.

ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റജിസ്റ്റർ ചെയ്ത പോപ്പുലർ ഫ്രണ്ട് കേസിലെ മൂന്നാം പ്രതി അബ്ദുൽ സത്താർ, 12–ാം പ്രതി സി.എ.റഊഫ് എന്നിവർ രാജ്യം വിട്ടുപോകാതിരിക്കാൻ വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദേശം നൽകി. ഒളിവിൽ കഴിയുന്ന ഇവരെ കണ്ടെത്താനുള്ള തിരച്ചിൽ നോട്ടിസും ഇറക്കും. ഹർത്താൽ ആഹ്വാനം ചെയ്ത് അക്രമത്തിനു വഴിയൊരുക്കിയത് ഇവരാണെന്നാണ് എൻഐഎയുടെ നിഗമനം.

കൊല്ലം പള്ളിമുക്കിൽ ഹർത്താൽ ദിനത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിപ്പിച്ചു പരുക്കേൽപ്പിച്ച കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ വാളത്തുംഗൽ കൂട്ടിക്കട നഗർ 55 ഷംനാദ് മൻസിലിൽ ഷംനാദ് (31) അറസ്റ്റിലായി.

മാനന്തവാടി ഡിവൈഎസ്പി ഓഫിസിലേക്ക് മാർച്ച് നടത്തിയ 86 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻ‍‍ഡ് ചെയ്തു.

വാഹനങ്ങൾക്കു കല്ലെറിഞ്ഞ കേസിൽ 5 എസ്ഡിപിഐ പ്രവർത്തകരെ കൂടി അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടാനം കല്ലുവത്തറ വീട്ടിൽ നിയാസ് (36), പുറക്കാട് തോപ്പിൽ നൗഷാദ് (35), കാക്കാഴം പള്ളിപ്പറമ്പിൽ സജീർ (27), പുറക്കാട് മേലേടം വീട്ടിൽ സുനീർ (38), പുറക്കാട് താരാമൻസിലിൽ നജീബ് (46) എന്നിവരാണു പിടിയിലായത്. 

കണ്ണൂരിൽ പരിശോധന തുടരുന്നു

കണ്ണൂർ ∙ ഹർത്താൽ ദിനത്തിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വ്യാപാര സ്ഥാപനങ്ങളിൽ പൊലീസിന്റെ പരിശോധന തുടരുന്നു. തളിപ്പറമ്പ്, പയ്യന്നൂർ, മട്ടന്നൂർ, പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇന്നലെ പരിശോധന നടന്നത്. കാര്യമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ആരെങ്കിലും സാമ്പത്തിക സഹായം ചെയ്തോ എന്നും പരിശോധിക്കുന്നുണ്ട്. 

English Summary: PFI Hartal Violence : 1404 arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com