ADVERTISEMENT

നിലമ്പൂർ ∙ ഭാരത് ജോഡോ യാത്ര താൽക്കാലികമായി നിർത്തിവച്ച് ആര്യാടൻ മുഹമ്മദിന് അന്തിമോപചാരം അർപ്പിക്കാൻ രാഹുൽ ഗാന്ധിയെത്തി. കാൽ മണിക്കൂറോളം നിലമ്പൂരിലെ ‘ആര്യാടൻ ഹൗസിൽ’ ചെലവഴിച്ച അദ്ദേഹം കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

തൃശൂർ വടക്കാഞ്ചേരിയിൽനിന്നു രാവിലെ 9.45ന് കാറിൽ പുറപ്പെട്ട രാഹുൽ 12 മണിയോടെയാണ് ആര്യാടന്റെ നിലമ്പൂരിലെ വീട്ടിലെത്തിയത്. അന്തിമോപചാരം അർപ്പിച്ചശേഷം തൊട്ടടുത്ത മുറിയിലെത്തി ആര്യാടന്റെ ഭാര്യ മറിയുമ്മയുമായും കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് അടക്കമുള്ള മക്കളുമായും സംസാരിച്ചു. തുടർന്നു ഹെലികോപ്റ്ററിൽ തൃശൂരിലേക്കു മടങ്ങി.

കോൺഗ്രസിന്റെ നെടുംതൂണായിരുന്നു ആര്യാടൻ മുഹമ്മദ്. മികച്ച രാഷ്ട്രീയ നേതാവിനെയും നല്ലൊരു മനുഷ്യനെയുമാണ് നാടിനു നഷ്ടമായത്. അദ്ദേഹത്തിന്റെ മരണം വ്യക്തിപരമായ നഷ്ടം കൂടിയാണ്.

എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, പ്രതിപക്ഷ നേതാവ്  വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, അൻവർ സാദത്ത് എംഎൽഎ എന്നിവരും ഒപ്പമുണ്ടായിരുന്നു.

English Summary: Rahul Gandhi came to pay his last respects to Aryadan Muhammed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com