കേരളത്തെ കെട്ടിപ്പടുക്കുന്നതിൽ മുന്നിൽനിന്ന നായകനായിരുന്നു ആര്യാടൻ മുഹമ്മദ്. നിയമസഭാ സാമാജികനായും മന്ത്രിയായും കഴിവു തെളിയിച്ച വ്യക്തിത്വം. സ്വന്തം പ്രസ്ഥാനത്തോടുള്ള അദ്ദേഹത്തിന്റെ ആത്മാർഥതയെ ആർക്കും ചോദ്യം ചെയ്യാനാവില്ല. കിഴക്കൻ ഏറനാട്ടിൽ കോൺഗ്രസിന്റെ ത്രിവർണ പതാകയുടെ സാന്നിധ്യവും വിജയവും അദ്ദേഹത്തെ മാത്രം ആശ്രയിച്ചായിരുന്നുവെന്നു പറഞ്ഞാൽ അതിശയോക്തിയാകില്ല.
മുന്നിലെത്തുന്നവരുടെ പ്രശ്നങ്ങൾ കേൾക്കാനും നിയമപരമായി പരിഹാരം നിർദേശിക്കാനും അദ്ദേഹം എപ്പോഴും സമയം കണ്ടെത്തി. ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തികഞ്ഞ പരിജ്ഞാനമുണ്ടായിരുന്ന അദ്ദേഹം അക്കാര്യത്തിൽ പണ്ഡിതൻ തന്നെയായിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അദ്ദേഹം കാണിച്ചിരുന്ന തന്ത്രവും മാന്യതയും എല്ലാവർക്കും ഉൾക്കൊള്ളാവുന്നതായിരുന്നു. ആര്യാടൻ മുഹമ്മദിന്റെ നല്ല ഓർമകൾ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും മതനിരപേക്ഷത ഊട്ടിയുറപ്പിക്കാനും സഹായകരമാകും. അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച വിടവു നികത്താനാകില്ലെന്ന ദുഃഖം നിലനിൽക്കുന്നു. കോൺഗ്രസ് പ്രസ്ഥാനത്തോടും കുടുംബത്തോടുമൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നു.
English Summary: Sayyid Sadiq Ali Shihab Thangal remembering Aryadan Muhammed