ADVERTISEMENT

പാലക്കാട് ∙ എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഗാന്ധി കുടുംബത്തിന്റെ പിന്തുണയുണ്ടെന്നു ശശി തരൂർ പറഞ്ഞു. ‘ഗാന്ധി കുടുംബത്തിലെ മൂന്നു പേരും എന്നോടു നേരിട്ടു പറഞ്ഞിരിക്കുന്നത്, ഒരു പ്രശ്നവുമില്ല, ഔദ്യോഗിക സ്ഥാനാർഥിയായി ആരുമില്ല എന്നാണ്’– തരൂർ പറഞ്ഞു. 

എല്ലാ സംസ്ഥാനങ്ങളുടെയും പിന്തുണയുണ്ടെന്നും വെള്ളിയാഴ്ച പത്രിക നൽകുമെന്നും അദ്ദേഹം അറിയിച്ചു. ‘രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളിൽനിന്നും പിന്തുണയുണ്ട്. കേരളത്തിലെ ജനങ്ങളും കൂടെയുണ്ട്. പത്രിക നൽകുന്നതോടെ പിന്തുണയ്ക്കുന്നവരുടെ എണ്ണം കൂടും. ആര് എതിരാളിയായാലും ആത്മവിശ്വാസത്തോടെ മത്സരത്തെ നേരിടും. പാർട്ടിയുടെ ജനാധിപത്യ സ്വഭാവമാണു സ്ഥാനാർഥികൾ കൂടുന്നതിന്റെ കാരണം. മറ്റുള്ള രാഷ്ട്രീയ പാർട്ടികളിൽ ഈ ജനാധിപത്യബോധം കാണാൻ സാധിക്കില്ല. ചിലർക്കു വിയോജിപ്പുണ്ടാകും. അത് അവരുടെ സ്വാതന്ത്ര്യമാണ്. ജനാധിപത്യ രീതിയിൽ നടക്കുന്ന മത്സരത്തിൽ പങ്കാളിയാകും’– തരൂർ പറഞ്ഞു. 

English Summary: Shashi Tharoor MP about Congress Presidential election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com