സിൽവർലൈൻ പ്രതിഷേധം: കേസുകൾ പിൻവലിക്കില്ല; കേസ് പിൻവലിച്ചാൽ ആശ്വാസമെന്ന് കോടതി

HIGHLIGHTS
  • ഹൈക്കോടതിയിൽ നിലപാടറിയിച്ച് സർക്കാർ
  • അനുമതിക്കുമുൻപേ പണം ചെലവഴിക്കുന്നത് തടയണമെന്ന ആവശ്യം തള്ളി
Silverline Protest
സിൽവർ‌ലൈനിന് എതിരായ പ്രതിഷേധം (ഫയൽ ചിത്രം)
SHARE

കൊച്ചി ∙ സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന് കല്ലിടുന്നതിനെതിരെ പ്രതിഷേധിച്ചവരുടെ പേരിലെടുത്ത കേസുകൾ പിൻവലിക്കില്ലെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. പദ്ധതിയെ കേന്ദ്രം തള്ളിപ്പറയുകയും സാമൂഹികാഘാത പഠനം എന്തിനായിരുന്നുവെന്ന് െഹെക്കോടതി ചോദിക്കുകയും ചെയ്തെങ്കിലും കേസ് തുടരുമെന്നാണു സർക്കാർ നിലപാട്. 

കേസുകൾ പിൻവലിച്ചിരുന്നെങ്കിൽ ജനങ്ങൾക്ക് ആശ്വാസമാകുമായിരുന്നെന്നു കോടതി പറഞ്ഞു. ഇനിയും സർവേ നടത്താനാണു സർക്കാരിനു താൽപര്യം. പ്രതിഷേധിച്ചവരുടെ തലയ്ക്കു മുകളിൽ കേസുകൾ വാളുപോലെ ഉണ്ടാകാനാണു സർക്കാർ ആഗ്രഹിക്കുന്നത്. പദ്ധതിയുടെ പേരിലെ ബഹളം വെറുതെയായിരുന്നുവെന്ന് ഷെയ്ക്സ്പിയറുടെ ‘മച്ച് അഡു എബൗട്ട് നത്തിങ്’ എന്ന നാടകം പരാമർശിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

സാമൂഹികാഘാത പഠനത്തിന്റെ ഉദ്ദേശ്യമെന്തായിരുന്നെന്നും എന്തിനാണ് അനാവശ്യ ചെലവുണ്ടാക്കിയതെന്നും കോടതി ചോദിച്ചു. ഇതേസമയം, പദ്ധതിക്ക് അനുമതി ലഭിക്കുംമുൻപ് പണം ചെലവാക്കുന്നതിൽനിന്നു സർക്കാരിനെയും കെറെയിൽ കോർപറേഷനെയും വിലക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.

സാമൂഹികാഘാത പഠനത്തിനായി (എസ്ഐഎ) കെ-റെയിൽ എന്നെഴുതിയ കല്ലുകൾ സ്ഥാപിക്കുന്നതിനെതിരെ ഉൾപ്പെടെയുള്ള ഹർജികൾ കോടതി തീർപ്പാക്കി. ആഘാത പഠനത്തിനുള്ള വിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞു; നടപടികൾക്ക് കേന്ദ്രത്തിന്റെ അന്തിമ അനുമതി ലഭിച്ചിട്ടില്ല; വിശദപദ്ധതിരേഖയ്ക്ക് (ഡിപിആർ) കേന്ദ്രം ഉടൻ അനുമതി നൽകുമോയെന്നതിലും വ്യക്തതയില്ല. അതിനാൽ വിഷയത്തിൽ ഈ ഘട്ടത്തിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടതില്ലെന്നു വിലയിരുത്തിയാണ് ഹർജികൾ തീർപ്പാക്കിയത്. ആഘാതപഠനം, ഭൂമി ഏറ്റെടുക്കൽ തുടങ്ങിയവയിൽ സർക്കാർ തുടർനടപടി സ്വീകരിച്ചാൽ ഹർജിക്കാർക്ക് വീണ്ടും കോടതിയെ സമീപിക്കാം. 

250 കേസ്

തിരുവനന്തപുരം ∙ സിൽവർ‌ലൈൻ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ ഇരുനൂറ്റി അൻപതിലേറെ കേസ് ഇപ്പോഴുണ്ട്. ജോലിക്കും മറ്റുമായി വിദേശത്തേക്കു പോയ ചിലരുടെ കേസുകൾ ഇതിനകം പിഴയടച്ചു തീർത്തിട്ടുണ്ട്. നിയമവിരുദ്ധ കൂടിച്ചേരൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ, ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യൽ, കോവിഡ് പ്രോട്ടോക്കോൾ ലംഘനം തുടങ്ങി പല കേസുകളിലും പല വകുപ്പുകളാണ് ചുമത്തിയത്. കല്ലിടൽ നിർത്തിയെങ്കിലും സമരക്കാർക്ക് ഇപ്പോഴും സമൻസ് വരുന്നുണ്ട്. പല സ്റ്റേഷനുകളിലും കുറ്റപത്രം നൽകാനുള്ള നടപടികളെടുക്കുന്നുണ്ട്. 

എന്തിനീ സർവേ?

ഹൈക്കോടതിയുടെ ചോദ്യങ്ങൾ

∙ വിശദപദ്ധതിരേഖയ്ക്ക് ഇതുവരെ കേന്ദ്രഅനുമതി ലഭിക്കാത്ത സാഹചര്യത്തിൽ സാമൂഹികാഘാത പഠനവും സർവേയും എന്തിന്?

∙ സാമൂഹികാഘാത പഠനംകൊണ്ട് എന്ത് നേട്ടമുണ്ടായി?

∙ പദ്ധതിയുടെ അലൈൻമെന്റ് മാറ്റാൻ കേന്ദ്രം ആവശ്യപ്പെട്ടാൽ ഇതൊക്കെ വെറുതേയാവില്ലേ?

English Summary: Silverline: Kerala govt said in HC that they will not withdraw cases against protesters
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA