നിയമസഭാ അതിക്രമം: റിവിഷൻ ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും

violence-in-kerala-assembly-1248
നിയമസഭയിൽ നടന്ന പ്രതിഷേധത്തിന്റെ വിവിധ ദൃശ്യങ്ങൾ
SHARE

കൊച്ചി∙ നിയമസഭാ അതിക്രമക്കേസിൽ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെ 6 പ്രതികൾ നൽകിയ റിവിഷൻ ഹർജി ഹൈക്കോടതി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാൻ മാറ്റി. സമാന ആവശ്യത്തിലുള്ള ഹർജി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് തള്ളിയതിനെതിരെ പ്രതികൾ നൽകിയ റിവിഷൻ ഹർജിയാണു ജസ്റ്റിസ് സിയാദ് റഹ്മാൻ പരിഗണിച്ചത്. 

2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാൻ നിയമസഭയിൽ അക്രമം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണു പൊലീസ് കേസ്. 

മന്ത്രിക്കു പുറമേ, കെ.ടി. ജലീൽ എംഎൽഎ, മുൻ എംഎൽഎമാരായ ഇ.പി. ജയരാജൻ, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ എന്നിവരാണു പ്രതികൾ. കേസ് നടപടികൾക്കു ഹൈക്കോടതിയിൽ നിന്നു സ്റ്റേ കിട്ടാത്തതിനെ തുടർന്നു പ്രതികൾ വിചാരണക്കോടതിയിൽ ഹാജരായിരുന്നു.

English Summary: Kerala assembly attack case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}