ഭൂകമ്പ പ്രവചനം: കേരളത്തിലെ ആദ്യ ഭൗമ കേന്ദ്രം കുസാറ്റിൽ

HIGHLIGHTS
  • ഭൂകമ്പ സാധ്യത കണ്ടെത്തുന്നത് റാഡേൺ വാതക സാന്നിധ്യം കണക്കാക്കി
radon-geo-station
കുസാറ്റിൽ സ്ഥാപിച്ച റാഡോണ്‍ ഭൗമ കേന്ദ്രം
SHARE

കളമശേരി ∙ മുംബൈയിലെ ഭാഭാ ആറ്റമിക് റിസർച് കേന്ദ്രം റേഡിയോളജിക്കൽ ഫിസിക്‌സ് ആൻഡ് അഡ്വൈസറി വിഭാഗം വികസിപ്പിച്ചതും സൗരോർജത്തിൽ പ്രവർത്തിക്കുന്നതുമായ റാഡോൺ ഭൗമ കേന്ദ്രം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) തുടങ്ങി. ‘ഇന്ത്യൻ നെറ്റ് വർക്ക് ഓഫ് ഡിറ്റക്‌ഷൻ ഓഫ് റാഡോൺ അനോമലി ഫോർ സീസ്മിക് അലർട്’ ഗവേഷണ പദ്ധതിയുടെ ഭാഗമായിട്ടാണു കേരളത്തിലെ ആദ്യ കേന്ദ്രം കുസാറ്റിൽ സ്ഥാപിച്ചത്. ഭൂകമ്പ പ്രവചനത്തിന്റെ സാധ്യതകൾ മനസ്സിലാക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള 100 സ്റ്റേഷനുകൾ സ്ഥാപിക്കുന്നുണ്ട്. 

യുറേനിയം, തോറിയം എന്നിവയുടെ അണുവികിരണം മൂലം ഉൽപാദിപ്പിക്കപ്പെടുന്ന വാതകമാണ് റാഡോൺ. ഭൂചലനം ഉണ്ടാകുമ്പോൾ ഭൂമിയുടെ പുറംതോടിലൂടെ കൂടുതൽ റാഡോൺ വാതകം പുറത്തുവരും. ഇതിന്റെ തോത് കണ്ടെത്തി ഭൂകമ്പ സാധ്യത മുൻകൂട്ടി അറിയുവാനുള്ള പ്രവർത്തനങ്ങളാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

English Summary: Kerala's first Radon Geo Station to start in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}