ADVERTISEMENT

ന്യൂഡൽഹി ∙ കുടുംബശ്രീ മുഖേനയുള്ള എബിസി (അനിമൽ ബർത്ത് കൺട്രോൾ) കേന്ദ്രങ്ങൾക്കുള്ള ഹൈക്കോടതിയുടെ വിലക്കു നീക്കണമെന്നും പേപ്പട്ടികളെയും അപകടകാരികളായ നായ്ക്കളെയും കൊല്ലാൻ അനുമതി നൽകണമെന്നും കേരള സർക്കാർ സുപ്രീം കോടതിയോട് അഭ്യർഥിച്ചു. കേരളത്തിലെ തെരുവുനായ പ്രശ്നം സംബന്ധിച്ച കേസിൽ ഇന്നു സുപ്രീം കോടതി ഇടക്കാല ഉത്തരവു പറയാനിരിക്കെയാണ് സർക്കാർ ഈ ആവശ്യം ഉന്നയിച്ചത്. നായ്ക്കളുടെ ദയാവധത്തിനും അനുമതി തേടിയിട്ടുണ്ട്.

തെരുവുനായ്ക്കളുടെ വർധന 15നു ചേർന്ന ഉന്നതതല യോഗം ചർച്ച ചെയ്തതായി സർക്കാർ വ്യക്തമാക്കി. ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തുക, കൂടുതൽ പേർക്കു കടിയേറ്റ ഹോട്സ്പോട്ടുകൾ തിട്ടപ്പെടുത്തുക, നായ്ക്കൾക്കുള്ള വാക്സീൻ വ്യാപകമാക്കുക തുടങ്ങിയ തീരുമാനങ്ങളും സർക്കാരിന്റെ മറുപടിയിലുണ്ട്. ഹൈക്കോടതി നിർദേശപ്രകാരം നിർത്തിവച്ച തെരുവുനായ നിയന്ത്രണ നടപടികൾ തുടരാൻ തദ്ദേശസ്ഥാപനങ്ങളെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary: The state Government should be allowed to kill stray dogs and violent stray dogs in the Supreme court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com