ADVERTISEMENT

തൊടുപുഴ ∙ മണക്കാട് ട്രൈബൽ പ്രീമെട്രിക് ഹോസ്റ്റലിൽ നിന്ന് 4 ആൺകുട്ടികളെ കാണാതായി. തൊടുപുഴയിലെ 2 സ്കൂളുകളിലായി പഠിക്കുന്ന എട്ടാം ക്ലാസ് വിദ്യാർഥികളെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. ദിവസവും രാവിലെ 8.30നു വിദ്യാർഥികൾ ഹോസ്റ്റലിൽ നിന്ന് സ്‌കൂൾ ബസിലാണു സ്കൂളിലേക്കു പോകുന്നത്. ഇന്നലെ രാവിലെ ബസിൽ കയറാൻ ഇവർ എത്താതിരുന്നതിനെത്തുടർന്നു നടത്തിയ പരിശോധനയിലാണു വിദ്യാർഥികൾ ഹോസ്റ്റലിലില്ലെന്നു മനസ്സിലായത്. രാത്രി വൈകിയും കുട്ടികളെ കണ്ടെത്താനായിട്ടില്ല.

കാണാതായ കുട്ടികൾ രാവിലെ കുളിച്ച് ഹോസ്റ്റലിൽ നിന്ന് ഭക്ഷണം കഴിച്ചതായി വാർഡൻ പറയുന്നു. രാവിലെ എട്ടിനു ശേഷം കുട്ടികൾ ഹോസ്റ്റലിന്റെ മതിൽ ചാടി പോയെന്നാണു നിഗമനം. ഹോസ്റ്റലിൽ നിന്ന് എങ്ങോട്ടെങ്കിലും രക്ഷപ്പെടുമെന്നു പലപ്പോഴായി ഇവർ പറഞ്ഞിരുന്നെന്ന് ഹോസ്റ്റലിലെ മറ്റു കുട്ടികൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. 

അഞ്ചാം ക്ലാസ് മുതൽ ഹയർ സെക്കൻഡറി വരെയുള്ള 73 കുട്ടികളാണ് ഹോസ്റ്റലിൽ ആകെയുള്ളത്. മൂന്നാർ, അടിമാലി എന്നിവിടങ്ങളിൽ നിന്നുള്ള പട്ടികവർഗ വിഭാഗ വിദ്യാർഥികളാണ് ഭൂരിഭാഗവും. വാർഡനു പുറമേ 7 ജീവനക്കാരാണ് ഹോസ്റ്റലിലുള്ളത്.

English Summary: Four students missing from premetric hostel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com