ADVERTISEMENT

തിരുവനന്തപുരം ∙ ഈ മാസം 23ന് പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലുമായി ബന്ധപ്പെട്ട ആക്രമണങ്ങളിൽ സംസ്ഥാനത്താകെ ഇന്നലെ 233 പേർ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവർ 2042 ആയി. കരുതൽ തടങ്കലും ഹർത്താൽ ആക്രമണത്തിലെ അറസ്റ്റും തുടരാനാണു തീരുമാനം. മുന്നറിയിപ്പില്ലാത്ത ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. പിടിയിലായ ആർക്കും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.

നിരോധനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ ഡിജിപി അനിൽ കാന്ത് ജില്ലാ പൊലീസ് മേധാവികൾക്കു നിർദേശം നൽകി. മുദ്രവയ്ക്കേണ്ട ഓഫിസുകളും മറ്റു സ്ഥലങ്ങളുമടങ്ങിയ പട്ടിക ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കഴിഞ്ഞ ദിവസം കേരള പൊലീസിനു കൈമാറിയിരുന്നു. 

ഇടുക്കി നെടുങ്കണ്ടം ബാലൻപിള്ള സിറ്റിയിൽ പോപ്പുലർ ഫ്രണ്ടിന് അനുകൂലമായി ഇന്നലെ പ്രകടനം നടന്നു. ഇതിൽ പങ്കെടുത്ത് 7 പേരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. എസ്ഡിപിഐ പ്രവർത്തകരാണ് പ്രകടനം നടത്തിയതെന്നാണ് ആരോപണം. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചെന്ന വാർത്ത വന്നതിനു തൊട്ടുപിന്നാലെയായിരുന്നു പ്രകടനം. പാർട്ടി അറിവോടെയല്ല പ്രകടനം എന്നാണ് പൊലീസിന് എസ്ഡിപിഐ നൽകിയ വിശദീകരണം. 

English Summary: More arrest in attack on hartal day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com