ADVERTISEMENT

കോഴിക്കോട് ∙ ഷോപ്പിങ് മാളിൽ സിനിമയുടെ പ്രചാരണത്തിനെത്തിയ യുവനടിമാർക്കു നേരെയുണ്ടായ ലൈംഗികാതിക്രമം അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. അതിക്രമം നടത്തിയവരെ കണ്ടാൽ തിരിച്ചറിയുമെന്നു നടിമാർ മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അക്രമ സമയത്തെ ദൃശ്യങ്ങൾക്കു പുറമേ, പരിപാടിയുടെ മുഴുവൻ ദൃശ്യങ്ങളും ശേഖരിച്ചു പരിശോധിക്കാനാണു പൊലീസ് തീരുമാനം. 

മാളിലെ സിസിടിവി ദൃശ്യങ്ങൾക്കു പുറമേ സംഘാടകരോ മാൾ അധികൃതരോ ശേഖരിച്ച മുഴുവൻ ദൃശ്യങ്ങളും കൈമാറാനും നിർദേശിച്ചിട്ടുണ്ട്. അക്രമം നടന്ന സമയത്തെ ദൃശ്യങ്ങളിൽ നിന്നു പ്രതികളെ കൃത്യമായി തിരിച്ചറിയാൻ കഴിയാത്തതിനാലാണ് ഇത്.

English Summary: Molestation against actress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com