ADVERTISEMENT

സീതത്തോട് ∙ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന കട്ടച്ചിറ ഗവ.ഹൈസ്കൂളിലെ രണ്ട് അധ്യാപകർ സഞ്ചരിച്ചിരുന്ന ബൈക്ക് കാട്ടാനയുടെ മുന്നിൽ മറിഞ്ഞു വീണു. ഇരുവരും പരുക്കുകളോടെ ആനയുടെ ആക്രമണത്തിൽ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടു. കൊല്ലം ശാസ്താംകോട്ട ഷാലിമാലയം അനീഷ് അലക്സ് (31), കൊല്ലം ശൂരനാട് ഇന്ദ്രഭവനത്തിൽ ഇന്ദ്രജിത്ത് (38) എന്നിവർക്കാണ് പരുക്കേറ്റത്. ഇവർക്കു പിന്നാലെ ജീപ്പിൽ എത്തിയ മറ്റ് അധ്യാപകരാണ് ഇരുവരെയും ആനയുടെ മുന്നിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. 

ഇന്നലെ വൈകിട്ട് നാലിനു മണിയാർ–കട്ടച്ചിറ റൂട്ടിൽ തോട്ടപ്പുരയ്ക്കു സമീപമാണ് സംഭവം. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഇന്ദ്രജിത്തിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇന്ദ്രജിത്തിന്റെ ഇടതു കൈ ഒടിഞ്ഞു. അനീഷ് രാത്രി വീട്ടിലേക്കു പോയെങ്കിലും ദേഹത്തും കാലിനും ചതവ് ഏറ്റതിന്റെ കടുത്ത വേദനയുണ്ട്. കട്ടച്ചിറ ഹൈസ്കൂളിലെ എൽപി വിഭാഗം അധ്യാപകരാണ് ഇരുവരും. അനീഷിന്റെ വാഹനത്തിലാണ് ഇവർ സ്കൂളിൽ നിന്ന് മണിയാറിലേക്കു വരുന്നത്. തോട്ടിൽ നിന്ന് വെള്ളം കുടിച്ച ശേഷം മുളംചില്ല കാട്ടിലൂടെ റോഡ് മുറിച്ച് കടക്കാൻ ആന എത്തുമ്പോഴാണ് ബൈക്ക് ആനയുടെ മുന്നിൽപെട്ടത്. 

English Summary: Narrow escape for teachers from elephant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com