ADVERTISEMENT

പാലക്കാട് ∙ ആർഎസ്എസ് നേതാവ് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പോപ്പുലർ ഫ്രണ്ട് ഏരിയ റിപ്പോർട്ടർ മലപ്പുറം ഓമച്ചപ്പുഴ കരിങ്കപ്പാറ മാരക്കാട്ടിൽ സിറാജുദ്ദീന്റെ (38) അറസ്റ്റ് രേഖപ്പെടുത്തി. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച വിജ്ഞാപനത്തിൽ സഞ്ജിത്ത് വധക്കേസും പരാമർശിച്ചിട്ടുണ്ട്. 

ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് എ.ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായിരുന്ന പ്രതിയുടെ അറസ്റ്റ് മലമ്പുഴ ജില്ലാ ജയിലിൽ ചെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി വി.കെ.രാജു രേഖപ്പെടുത്തി. വിശദാന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകി. സഞ്ജിത്ത് കൊല്ലപ്പെട്ട കേസിൽ 23–ാം പ്രതിയാണ് ഇയാൾ. പ്രതികളെ ഒളിപ്പിച്ചു, തെളിവു നശിപ്പിച്ചു എന്നീ കുറ്റങ്ങളാണു ചുമത്തിയത്. കേസിൽ ഇതുവരെ 14 പേർ അറസ്റ്റിലായി. ബാക്കിയുള്ളവർ ഒളിവിലാണ്. 

2021 നവംബർ 15നാണ് കിണാശ്ശേരി മമ്പ്രത്തു വച്ചു കാറിലെത്തിയ അക്രമിസംഘം സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയോടൊത്തു ബൈക്കിൽ വരുമ്പോഴായിരുന്നു ആക്രമണം. സഞ്ജിത് വെട്ടേറ്റു വീഴുന്നതു മുതൽ ആശുപത്രിയിലെത്തിക്കാൻ ഓട്ടോറിക്ഷയിൽ കയറ്റുന്നതു വരെയുള്ള ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവും സിറാജുദ്ദീനിൽ നിന്നു കണ്ടെടുത്തിരുന്നു. ഇതാണു കേസിൽ നിർണായകമായത്. 

English Summary: Popular Front of India leader arrested in Sanjith murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com