കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർ പിടിയിൽ

HIGHLIGHTS
  • കൊന്നത്തടി വില്ലേജ് ഓഫിസർ പിടിയിലായത് 2,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ
pramod-kumar
പ്രമോദ് കുമാർ
SHARE

അടിമാലി ∙ കൈക്കൂലി വാങ്ങുന്നതിനിടെ കൊന്നത്തടി വില്ലേജ് ഓഫിസറെ വിജിലൻസ് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം മുണ്ടിയെരുമയിൽ താമസിക്കുന്ന തിരുവനന്തപുരം പ്രാവച്ചമ്പലം ശോഭ നിവാസിൽ കെ.ആർ.പ്രമോദ് കുമാറിനെയാണ് (50) ഇടുക്കി വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. കുടുംബാംഗ സർട്ടിഫിക്കറ്റ് ആവശ്യത്തിന് അപേക്ഷ നൽകിയ കാക്കാസിറ്റി കണിച്ചാട്ട് നിസാറിൽ നിന്ന് 2,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. 

സർട്ടിഫിക്കറ്റിനായി നിസാർ അപേക്ഷ നൽകിയെങ്കിലും വിവിധ കാരണങ്ങൾ പറഞ്ഞു വൈകിപ്പിക്കുകയായിരുന്നു. തുടർന്ന് ഓഫിസറുമായി അടുപ്പമുള്ള ഏജന്റുമായി ബന്ധപ്പെട്ടു ധാരണയിലെത്തി. 

ബുധനാഴ്ച വില്ലേജ് ഓഫിസിൽ എത്തി ഓഫിസറുമായി സംസാരിച്ചു. 3,000 രൂപയായിരുന്നു കൈക്കൂലിയായി ആവശ്യപ്പെട്ടത്. മുൻകൂറായി 500 രൂപ നൽകി. ശേഷിക്കുന്ന തുക ഇന്നലെ രാവിലെ നൽകാം എന്നറിയിച്ച് നിസാർ മടങ്ങി. തുടർന്നു വിജിലൻസ് വിഭാഗത്തെ വിവരം അറിയിച്ച് അവരിൽ നിന്ന് 2,500 രൂപ വാങ്ങി ഓഫിസർക്കു നൽകുന്നതിനിടെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

ഡിവൈഎസ്പി ഷാജു ജോസ്, എസ്എച്ച്ഒമാരായ ടിഫൻ തോമസ്, മഹേഷ് പിള്ള എന്നിവരുടെ നേതൃത്വത്തിൽ കോട്ടയം ഓഫിസിൽ നിന്നുള്ള ഉദ്യോഗസ്ഥരുമായി ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്നു മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

English Summary: Village officer arrested while receiving bribe

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാണക്കാട് തങ്ങളെ സ്വാമിയുടെ ഷാള്‍ അണിയിക്കാമോ എന്ന് ചോദ്യമുണ്ടായി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}