ADVERTISEMENT

ലഹരിയുടെ ഇരുളിലേക്ക് ഇനിയൊരാളെയും വിട്ടുകൊടുക്കില്ലെന്ന പ്രതിജ്ഞയുമായി മലയാള മനോരമ ‘അരുത് ലഹരി’ പ്രചാരണപരിപാടികൾക്കു ഗാന്ധിജയന്തി ദിനമായ നാളെ തുടക്കമിടുന്നു. കേരളത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം നിയന്ത്രിക്കാനും വിതരണ ശൃംഖലകളെ ഉന്മൂലനം ചെയ്യാനുമുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളിൽ ഒപ്പം ചേരുകയാണു മനോരമയും.

വായനക്കാരെയും ഒപ്പം ചേർത്തുകൊണ്ടുള്ള ‘അരുത് ലഹരി’ യജ്ഞത്തിൽ സ്കൂൾ, കോളജ് വിദ്യാർഥികൾക്കായുള്ള മത്സരങ്ങൾ, വിദഗ്ധരുമായുള്ള ഫോൺ ഇൻ പരിപാടികൾ, ചർച്ചകൾ എന്നിവയുണ്ടാകും. ഇതു സംബന്ധിച്ച വിവരങ്ങൾ വരുംദിവസങ്ങളിൽ മനോരമയിൽ പ്രസിദ്ധീകരിക്കും. ‘അരുത് ലഹരി’ സന്ദേശത്തിന്റെ പതാകയേന്താൻ പ്രിയ വായനക്കാരെയും എല്ലാ സ്കൂൾ, കോളജ് വിദ്യാർഥികളെയും ഹൃദയപൂർവം ക്ഷണിക്കുന്നു.

മികച്ച ലഹരിവിരുദ്ധ പ്രചാരണത്തിന് പുരസ്കാരം

പാലക്കാട് ∙ ലഹരിക്കെതിരെ നാളെ മുതൽ നവംബർ 1 വരെ നടത്തുന്ന തീവ്രപ്രചാരണത്തിൽ മികവു കാട്ടുന്ന കോളജിനും സർവകലാശാലകൾക്കും പുരസ്കാരം നൽകുമെന്നു മന്ത്രി ആർ.ബിന്ദു അറിയിച്ചു. ഒരു കോടിയോളം ജനങ്ങളിൽ സന്ദേശം എത്തിക്കുന്നതിനു നാഷനൽ സർവീസ് സ്കീം പ്രത്യേക പദ്ധതി നടപ്പാക്കും.

Content Highlight: Anti drugs campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com