ADVERTISEMENT

തിരുവനന്തപുരം ∙ ലഹരിക്കെതിരെ എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കുന്ന ജനകീയ യുദ്ധമാണു കേരളത്തിൽ ആരംഭിക്കുന്നതെന്നു മന്ത്രി എം.ബി.രാജേഷ്. നിയമം കർശനമായി നടപ്പാക്കുകയും വിശാലമായ സാമൂഹിക പ്രതിരോധം തീർക്കുകയും ചെയ്യുന്ന ദ്വിമുഖ തന്ത്രമാണ് സ്വീകരിക്കുന്നത്. ലഹരിയുടെ തീവ്രവ്യാപനത്തിന് സാമൂഹികമായ കാരണങ്ങൾ കൂടിയുള്ളതിനാലാണ് നിയമ നടപടികൾക്കു പുറമേ സാമൂഹിക പ്രതിരോധം കൂടി സൃഷ്ടിക്കുന്നത്.

നാടിന്റെ ഭാവിക്കുമേൽ ഇരുൾ മൂടുന്ന വിധം വ്യാപിക്കുന്ന ലഹരി എന്ന വിപത്ത് കേരളത്തിലും വലിയ രീതിയിൽ പ്രചരിക്കുന്നുവെന്നത് കടുത്ത ആശങ്കയുണർത്തുന്നു. കേരളം ആർജിച്ച ഉയർന്ന ജീവിത ഗുണനിലവാരത്തിനും സാമൂഹിക പ്രബുദ്ധതയ്ക്കും ഭീഷണിയാണിത്. ലഹരി ഉയർത്തുന്ന ആരോഗ്യ, മാനസിക പ്രതിസന്ധികളെ തരണം ചെയ്യേണ്ടത് അടിയന്തര കർത്തവ്യമാണ്.

സംസ്ഥാന തലത്തിലും ജില്ലാ, തദ്ദേശ സ്ഥാപന വാർഡ്, വിദ്യാലയ തലത്തിലുമായി നിരീക്ഷണ സമിതികളുടെ ശൃംഖല നിലവിൽ വരും. നവംബർ ഒന്നിന് എല്ലാ വിദ്യാലയങ്ങളിലും രക്ഷിതാക്കളും പൂർവ വിദ്യാർഥികളും ഉൾപ്പെടെ പരമാവധി പേരെ പങ്കെടുപ്പിച്ച് ലഹരിവിരുദ്ധ ചങ്ങല സൃഷ്ടിക്കും. ആവർത്തിച്ച് കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവരെ കരുതൽ തടങ്കലിലാക്കും. കാപ്പ റജിസ്റ്റർ മാതൃകയിൽ, ലഹരിക്കടത്ത് നടത്തുന്നവരുടെ ഡേറ്റാ ബാങ്ക് തയാറാക്കും. ഇവർക്ക് ഉയർന്ന ശിക്ഷ ഉറപ്പാക്കും. ലഹരി വിൽപനക്കാർക്കു ജാമ്യം എളുപ്പമാക്കുന്ന കേന്ദ്ര നിയമത്തിൽ (എൻഡിപിഎസ് ആക്ട്) ഭേദഗതി വരുത്താൻ കേന്ദ്രസർക്കാരിനോട് കേരളം ആവശ്യപ്പെട്ടെന്നും മന്ത്രി പറഞ്ഞു.

English Summary: Fight against drugs says minister M.B. Rajesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com