ADVERTISEMENT

തിരുവനന്തപുരം ∙ ക്രൈസ്തവ സമൂഹത്തിന്റെ ആരാധനാ സ്വാതന്ത്ര്യം ഹനിക്കുന്ന തരത്തിൽ നാളെ വിദ്യാലയങ്ങൾക്ക് പ്രവൃത്തി ദിവസമാക്കുന്നതിൽ പ്രതിഷേധം. ഞായറാഴ്ച ആരാധന തടസ്സപ്പെടുന്ന വിധത്തിൽ ക്രമീകരിച്ചിരിക്കുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ മറ്റൊരു പ്രവൃത്തിദിനത്തിൽ നടത്താൻ സർക്കാർ തയാറാവണമെന്ന് സിഎസ്ഐ ബിഷപ്സ് കൗൺസിൽ, കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി), മാർത്തോമ്മാ സഭ, കേരള കൗൺസിൽ ഓഫ് ചർച്ചസ്, പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ എന്നിവ ആവശ്യപ്പെട്ടു. സർക്കാർ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയും സഹകരണവും ഇവർ ഉറപ്പുനൽകി. 

ഞായറാഴ്ച പ്രവൃത്തിദിനമാക്കാനുള്ള സർക്കാർ നിർദേശം കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പാലിക്കേണ്ടതില്ലെന്നും മറ്റൊരു ദിവസം സമുചിതമായി ആചരിക്കണമെന്നും കെസിബിസി നിർദേശം നൽകി. ഉച്ചയ്ക്ക് ഒരുമണി കഴിഞ്ഞോ മറ്റൊരു ദിവസമോ പരിപാടി ക്രമീകരിക്കണമെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് ആവശ്യപ്പെട്ടു. 

English Summary: Protest against sunday being working day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com