ADVERTISEMENT

ചെന്നൈ ∙ അണുബാധ മൂലം ബുദ്ധിമുട്ടിലായ നിലയിലാണ് കോടിയേരിയെ ഓഗസ്റ്റ് 29നു ചെന്നൈയിലെ ആശുപത്രിയിലെത്തിച്ചത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം 4 ദിവസം തുടർച്ചയായി പരിശോധനകൾ നടത്തി തീരുമാനിച്ച ചികിത്സയിലൂടെ അണുബാധ കുറഞ്ഞ് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിരുന്നു. ഒന്നിലേറെ അവയവങ്ങളുടെ പ്രവർത്തനം മന്ദഗതിയിലായ അവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചതെന്നും മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ ആശുപത്രിയിലെത്തി കണ്ടിരുന്നു. വീണ്ടും അണുബാധയുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാൻ പിന്നീട് സന്ദർശകരെ വിലക്കി. പ്രത്യേക നിരീക്ഷണ – ചികിത്സാ മുറിയിലേക്കു മാറ്റി. ഭാര്യ വിനോദിനി ആദ്യ ദിനം മുതൽ കോടിയേരിക്കൊപ്പമുണ്ടായിരുന്നു. മക്കളും മരുമക്കളും ആശുപത്രിയിലെത്തിയിരുന്നു. ഏതാനും ദിവസം മുൻപു വീണ്ടും അണുബാധയുണ്ടായതും കരളിന്റെ പ്രവർത്തനം കുറഞ്ഞതുമാണു സ്ഥിതി വഷളാക്കിയത്.

തമിഴ്നാട് ഗവർണർ ആർ.എൻ.രവി, മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവർ ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണൻ, സിപിഐ ദേശീയ നിർവാഹകസമിതി അംഗം ആനി രാജ തുടങ്ങി ഒട്ടേറെപ്പേർ ആശുപത്രിയിലെത്തി. 

English Summary: Kodiyeri Balakrishnan treatment in Chennai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com