ആർ.പ്രസന്നൻ മനോരമ, ദ് വീക്ക് ഡൽഹി റസിഡന്റ് എഡിറ്റർ

r-prasannan
ആർ.പ്രസന്നൻ
SHARE

ന്യൂഡൽഹി ∙ മലയാള മനോരമയുടെയും ദ് വീക്കിന്റെയും ഡൽഹി റസിഡന്റ് എഡിറ്ററായി ആർ.പ്രസന്നൻ ചുമതലയേറ്റു. 1982 ൽ മനോരമയിൽ ചേർന്ന പ്രസന്നൻ, ദ് വീക്കിന്റെ ഡൽഹി സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്ററായി പ്രവർത്തിച്ചുവരികയായിരുന്നു.

യുദ്ധം, രാജ്യസുരക്ഷ, നയരൂപീകരണം തുടങ്ങിയവയുടെ വിശകലനത്തിൽ‍ രാജ്യത്തെ മുൻനിര വിദഗ്ധരിലൊരാളാണ് പ്രസന്നൻ. അഫ്ഗാൻ, കാർഗിൽ യുദ്ധങ്ങൾ റിപ്പോർട്ട് ചെയ്തു. ചരിത്രം, പുരാവസ്തുശാസ്ത്രം എന്നിവയിൽ സവിശേഷ താൽ‍പര്യം പുലർത്തുന്ന അദ്ദേഹം ‘അലക്സാണ്ടറുടെ അളകനന്ദ’, ‘സേവിങ് ദ് വേൾഡ് ഫ്രം ഹിറ്റ്ലർ’ എന്നീ പുസ്തകങ്ങൾ രചിച്ചു.

കൊച്ചിയിൽ സിബിഐ പ്രത്യേക ജഡ്‌ജിയായിരുന്ന പാലാ ഇടപ്പാടി കാറക്കുളത്ത് പരേതരായ കെ.എൻ.രാധാകൃഷ്‌ണൻ നായരുടെയും പി.എൽ.ഭവാനിയമ്മയുടെയും മകനാണ്. ഭാര്യ: നിർമല (അസിസ്റ്റന്റ് ഡിവിഷനൽ മാനേജർ, എൽഐസി, ഡൽഹി). മക്കൾ: രാജലക്ഷ്‌മി, രാജേന്ദ്രൻ, രാജശ്രീ.

English Summary: R. Prasannan Manorama, The Week delhi resident editor

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}