കണ്ഠമിടറി; അനുശോചനം മുഴുമിപ്പിക്കാതെ പിണറായി

pinarayi-vijayan-13
സങ്കടക്കടലാണുള്ളിൽ... കണ്ണൂർ പയ്യാമ്പലത്ത് നടന്ന സർവകക്ഷി അനുശോചനയോഗത്തിൽ ദുഃഖിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. ചിത്രം: മനോരമ
SHARE

കണ്ണൂർ ∙ കോടിയേരിയുടെ അനുശോചന യോഗത്തിൽ കണ്ഠമിടറി വാക്കുകൾ മുറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരിയുടെ വിടവ് കൂട്ടായ പ്രവർത്തനത്തിലൂടെ നികത്താൻ ശ്രമിക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി ഈ നഷ്ടം വലിയ തോതിലുള്ളതാണെന്ന് ഒരു സംശയവുമില്ലെന്നു പറഞ്ഞ ശേഷമാണ് അടുത്ത വാചകം മുഴുമിപ്പിക്കാനാവാതെ കണ്ഠമിടറിയത്.

‘‘ഞങ്ങളത് കൂട്ടായ പ്രവർത്തനത്തിലൂടെ നികത്താനാണു ശ്രമിക്കുക. ഞാൻ നേരത്തേ പറഞ്ഞിരുന്നു...’’ തുടർന്ന് കണ്ഠമിടറി വാക്കുകൾ മുറിഞ്ഞതോടെ അവസാനിപ്പിക്കുകയാണ് എന്നു പറഞ്ഞ് പിണറായി സങ്കടമടക്കി സീറ്റിലേക്കു മടങ്ങി. ഇത്തരമൊരു യാത്രയയപ്പ് വേണ്ടിവരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നതല്ലെന്നും അതുകൊണ്ടുതന്നെ വാക്കുകൾ മുറിഞ്ഞേക്കാമെന്നും വാചകങ്ങൾ പൂർത്തിയാക്കാൻ കഴിയാതെ വന്നേക്കാമെന്നും പിണറായി പ്രസംഗത്തിന്റെ തുടക്കത്തിൽ പറഞ്ഞിരുന്നു. 

English Summary: CM Pinarayi Vijayan remembering Kodiyeri Balakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}