ADVERTISEMENT

കൊച്ചി ∙ കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്റെ ശുചിത്വ സർവേയിൽ കേരളത്തിലെ നഗരങ്ങൾ പിന്നിൽ. സംസ്ഥാനത്തെ ഒരു നഗരം പോലും ആദ്യ 100 റാങ്കുകളിൽ ഉൾപ്പെട്ടില്ല. 10 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയിൽ ഏറ്റവും ഉയർന്ന റാങ്ക് കിട്ടിയത് ആലപ്പുഴ നഗരസഭയ്ക്കാണ്. 190–ാം സ്ഥാനം. കഴിഞ്ഞ തവണ 234 ആയിരുന്നു ആലപ്പുഴയുടെ റാങ്ക്. ഇതേ വിഭാഗത്തിൽ കൊച്ചി (റാങ്ക് 298), തിരുവനന്തപുരം (305), തൃശൂർ (313), പാലക്കാട് (319), കോഴിക്കോട് (336), കൊല്ലം (366) എന്നിങ്ങനെയാണു മറ്റു പ്രധാന നഗരങ്ങളുടെ റാങ്കുകൾ. ദക്ഷിണേന്ത്യയിൽ മികവു പുലർത്തുന്ന നഗരങ്ങളുടെ പട്ടികയിലും കേരളത്തിൽനിന്നുള്ളവയില്ല. 

രാജ്യത്തെ എല്ലാ നഗര തദ്ദേശ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിയുള്ള ദേശീയ റാങ്കിങ്ങിൽ സംസ്ഥാനത്തെ നഗരങ്ങൾ ഏറെ പിന്നിലാണ്.  ആലപ്പുഴ (1347), കൊച്ചി (2593), തിരുവനന്തപുരം (2735), തൃശൂർ (2827), പാലക്കാട് (2901), കോഴിക്കോട് (3192), കൊല്ലം (3821) എന്നിങ്ങനെയാണു ദേശീയ റാങ്കിങ്ങിൽ നമ്മുടെ നഗരങ്ങളുടെ അവസ്ഥ.  

ദേശീയതലത്തിൽ വൃത്തിയുള്ള നഗരത്തിനുള്ള ഒന്നാം സ്ഥാനം ഇൻഡോർ നിലനിർത്തി. തുടർച്ചയായ ആറാം തവണയാണ് ഇൻഡോർ നേട്ടം സ്വന്തമാക്കുന്നത്. സൂറത്ത്, നവി മുംബൈ, വിശാഖപട്ടണം, വിജയവാഡ നഗരങ്ങളാണു 2 മുതൽ 5 വരെ റാങ്കുകളിൽ. 100നു മുകളിൽ നഗര തദ്ദേശ സ്ഥാപനങ്ങളുള്ള സംസ്ഥാനങ്ങളിൽ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നിവയാണു വൃത്തിയുടെ കാര്യത്തിൽ മികവു പുലർത്തുന്നവ. 100നു താഴെ നഗര തദ്ദേശ സ്ഥാപനങ്ങളുള്ള സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ കേരളം ആറാമതാണ്.

English Summary: Kerala cities way back in cleanliness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com