ADVERTISEMENT

തിരുവനന്തപുരം ∙ ലഹരിക്കെതിരെ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്നതു നാടിന്റെയും സമൂഹത്തിന്റെയും നിലനിൽക്കാനും അതിജ‍ീവിക്കാനുമുള്ള പോരാട്ടമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യുവാക്കൾ ഉൾപ്പെടെ സമൂഹമാകെ ഇതിന്റെ മുൻനിരയിലുണ്ടാകണമെന്നും ‘നോ ടു ഡ്രഗ്സ്’ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള സംസ്ഥാനതല സമിതിയുടെ മേൽനോട്ടത്തിൽ സംസ്ഥാന, ജില്ലാ, തദ്ദേശ സ്വയംഭരണ, വിദ്യാലയ തലങ്ങളിൽ ലഹരിവിരുദ്ധ സമിതികൾ പ്രവർത്തിക്കും. സംസ്ഥാനത്താകെ 19,391 വാർഡ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. നവംബർ ഒന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരിവിരുദ്ധ ചങ്ങല സൃഷ്ടിക്കും.  

മുഖ്യമന്ത്രിയുടെ ഉദ്ഘാടന സന്ദേശം ഓൺലൈൻ ആയി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കാണിച്ചു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനായി.

English Summary: Chief Minister inaugurates anti drugs campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com