ADVERTISEMENT

കൊച്ചി ∙ ഡ്രൈവർമാർ കാണിക്കുന്ന കൂസലില്ലായ്മ തുടരാൻ അനുവദിച്ചാൽ റോഡുകൾ കൊലക്കളങ്ങളാകുമെന്നു ഹൈക്കോടതി. വടക്കഞ്ചേരി ബസ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിശദീകരണത്തിനായി ട്രാൻസ്പോർട്ട് കമ്മിഷണർ ഇന്നു ഹൈക്കോടതിയിൽ ഹാജരാകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. റോഡുകൾ ഡ്രൈവർമാർ ഇഷ്ടംപോലെ ഉപയോഗിക്കുകയാണ്. ഇരുചക്ര വാഹനമോടിക്കുന്നവർ ഉൾപ്പെടെ നിയമം പാലിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയിൽ വിൻഡ് സ്ക്രീനിന്റെ നടുവിൽ പേരെഴുതിയത് ഉൾപ്പെടെ വടക്കഞ്ചേരി ദുരന്തത്തിലുൾപ്പെട്ട ടൂറിസ്റ്റ് ബസിന്റെ നിയമലംഘനങ്ങളുടെ നിര ചൂണ്ടിക്കാണിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും വിഷയത്തിൽ ഇടപെട്ടു. പലവിധ ശബ്ദമുള്ള ഹോൺ ഘടിപ്പിച്ച ബസിൽ പലനിറത്തിലുള്ള ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

English Summary: Kerala HC on Vadakkencherry Bus Accident 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com