ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ സ്പോട്ടിൽ മുങ്ങി; ചവറയിൽ പൊലീസ് പൊക്കി

jomon-speaks-to-manorama-news
ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ ജോമോൻ (ടിവി ദൃശ്യം)
SHARE

കൊല്ലം ∙ അപകടത്തിനു ശേഷം കടന്നു കളഞ്ഞ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോനെ ചവറയിൽനിന്നു പൊലീസ് പിടികൂടിയത് സൈബർ സെല്ലിന്റെ സഹായത്തോടെ. ദേശീയപാത വഴി ജോമോൻ സഞ്ചരിക്കുന്നത് സൈബർ സെല്ലിന്റെ സഹായത്തോടെ മനസ്സിലാക്കിയ പൊലീസ് നല്ലേഴുത്ത് ജംക്‌ഷനിൽ വച്ച് പിടികൂടി. 

സംഭവ സ്ഥലത്തുനിന്നു ടൂർ ഓപ്പറേറ്ററാണെന്ന് പറഞ്ഞാണ് ജോമോൻ കടന്നു കളഞ്ഞത്. ബസിന്റെ സ്റ്റിയറിങ്ങിൽ കുടുങ്ങിക്കിടന്ന ഇയാളെ അഗ്നിരക്ഷാ സേനയാണു പുറത്തെടുത്തത്. പിന്നീട് കാലിനു പരുക്കുണ്ടെന്നു പറഞ്ഞ് ആംബുലൻസിൽ കയറി. 

പൊലീസുകാരും മാധ്യമപ്രവർത്തകരും നാട്ടുകാരും ഡ്രൈവറാണോ എന്നു ചോദിച്ചെങ്കിലും ടൂർ ഓപ്പറേറ്ററാണെന്നായിരുന്നു മറുപടി. ആലത്തൂർ താലൂക്ക് ആശുപത്രിയിൽ നിന്നാണ് സ്ഥലം വിട്ടത്. 

പൊലീസ് പിടികൂടുമ്പോൾ ജോമോനൊപ്പം കാറിൽ ടൂറിസ്റ്റ് ബസ് ഉടമയുടെ സുഹൃത്തുക്കളായ ചങ്ങനാശേരി സ്വദേശി അർജുൻ എ.കുമാർ, പാലാ സ്വദേശി വിഷ്ണു ഗോപൻ, പിറവം സ്വദേശി ടിനോ എന്നിവരും ഉണ്ടായിരുന്നു. ഇവരും കസ്റ്റഡിയിലാണ്.

ജോമോൻ മുൻപ് പിറവത്തു സ്വകാര്യ ബസ് ഡ്രൈവറായിരുന്നു. ഇതിനു ശേഷമാണു ടൂറിസ്റ്റ് ബസിൽ പോയിത്തുടങ്ങിയത്. 2018 ൽ മദ്യപിച്ചു വാഹനം ഓടിച്ചതിനു കൂത്താട്ടുകുളം പൊലീസ് കേസ് എടുത്തിരുന്നു. കഴിഞ്ഞ ജൂലൈയിൽ അന്ത്യാലിൽ ഡിവൈഎഫ്ഐ ഓഫിസ് ആക്രമിച്ച സംഭവത്തിലും കേസുണ്ട്.

തെറിച്ചു പോകേണ്ട ഇടി; കൈകാലുകൾ വിറച്ചു: ആർ. സുമേഷ് (കെഎസ്ആർടിസി ബസ് ഡ്രൈവർ)

എന്തോ ഭാഗ്യത്തിനു വണ്ടി എന്റെ കയ്യിൽനിന്നു, ഇല്ലെങ്കിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് ഇനിയുമേറെ പേരുടെ ജീവൻ നഷ്ടമായേനെ. വലിയ വാഹനം പിന്നിൽ ഇടിച്ചതായി തോന്നി. ഇടിയുടെ ശക്തിയിൽ സീറ്റിൽനിന്നു തെറിച്ചെങ്കിലും സമചിത്തത വീണ്ടെടുത്തു ഡ്രൈവിങ് സീറ്റിൽ കയറിയിരുന്നു. ദേശീയപാതയോരത്തെ താഴ്ചയിലേക്കു പതിക്കാമായിരുന്ന ബസ് ചവിട്ടി നിർത്തി. 

മുന്നിലെ ബസ് സ്പീഡ് കുറച്ചു: കെ.സി.അഭിലാഷ് (ബസേലിയോസ് സ്കൂൾ അധ്യാപകൻ)

യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിന് ആരോ കൈ കാണിച്ചതോടെ ആ ബസ് പതുക്കെയാക്കി. അതിനിടെയാണ് ഞങ്ങളുടെ ബസ് അതിൽ ഇടിച്ചത്. കെഎസ്ആർടിസി ബസിലെ ഒരു യാത്രക്കാരനാണ് ഇക്കാര്യം പറഞ്ഞത്. ഞങ്ങളുടെ ബസ് വലിയ സ്പീഡിലായിരുന്നതായി തോന്നിയില്ല. ഡ്രൈവർ ജോമോൻ സ്കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘത്തെയുംകൊണ്ടു സ്ഥിരമായി പോകുന്നതാണ്. 

English Summary: Tourist Bus Driver Jomon Escapes From Accident Spot - Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}