എൽനയില്ല, ഇനി പാടുവാൻ

vadakkencherry-accident-elna-jose
എൽന ജോസിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ.
SHARE

കോലഞ്ചേരി ∙ ദേശീയപാതയിൽ വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലത്ത് കൊല്ലത്തറ ബസ് സ്റ്റോപ്പിനു സമീപമുണ്ടായ അപകടത്തിൽ 5 സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ 9 പേരാണ് മരിച്ചത്. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽനിന്ന് ഊട്ടിയിലേക്കു വിനോദയാത്ര പോയ സംഘത്തിന്റെ ബസ്, മുന്നിലുണ്ടായിരുന്ന കെഎസ്ആർടിസി ബസിൽ ഇടിച്ചു മറിയുകയായിരുന്നു. ടൂറിസ്റ്റ് ബസിലെ 5 വിദ്യാർഥികളും ഒരു അധ്യാപകനും കെഎസ്ആർടിസി ബസിലെ 3 യാത്രക്കാരുമാണു മരിച്ചത്. മരിച്ചവരിൽ ഒരാൾ എറണാകുളം തിരുവാണിയൂർ വണ്ടിപ്പേട്ട ചെമ്മനാട് വെമ്പിലമട്ടത്തിൽ വീട്ടിൽ ജോസ് ജോസഫിന്റെ മകൾ എൽന ജോസ് (15) ആണ്.

നാളെ മൂവാറ്റുപുഴയിൽ നടക്കേണ്ടിയിരുന്ന സൺഡേ സ്കൂൾ ജില്ലാ കലോത്സവത്തിന് എൽന വരില്ലെന്ന തിരിച്ചറിവിലേക്കെത്താൻ ഇനിയും കൂട്ടുകാർക്കു കഴിയുന്നില്ല. കണ്യാട്ടുനിരപ്പ് സൺഡേ സ്കൂളിൽ ബുധനാഴ്ച പരിശീലനം കഴിഞ്ഞു വിനോദയാത്രാ സംഘത്തിനൊപ്പം പോയതാണ് എൽന.മലയാളത്തിലും സുറിയാനിയിലും സംഘഗാനം, പൊതുവിജ്ഞാനം എന്നിവയിലാണു സൺഡേ സ്കൂൾ ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ എൽന അർഹത നേടിയിരുന്നത്. പഠനത്തിലും മിടുക്കിയായിരുന്നു. എൽനയുടെ അടുത്ത ബന്ധുവും സഹപാഠിയുമായ എലിസബത്ത് അപകടത്തിൽ കണ്ണിന് പരുക്കേറ്റു ചികിത്സയിലാണ്. ഇരുവരും പത്താം ക്ലാസ് വിദ്യാർഥികളാണ്. 

Content Highlight: Vadakkencherry Tourist Bus Accident

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}