ADVERTISEMENT

കൊച്ചി∙ ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ട് അഫ്ഗാനിസ്ഥാനിലെ കറപ്പുകൃഷി (ഓപ്പിയം) കോവിഡിനു ശേഷം 37% വർധിപ്പിച്ചതായി ഇന്റർനാഷനൽ നർകോട്ടിക് കൺട്രോൾ ബോർഡ് (ഐഎൻസിബി) മുന്നറിയിപ്പു നൽകി. ഐക്യരാഷ്ട്ര സംഘടനയുടെ ഓഫിസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം വാർഷിക പഠനറിപ്പോർട്ടിനെ ഉദ്ധരിച്ചാണിത്.

താലിബാൻ ഭരണകൂടം വ്യാപകമായി അനുവദിച്ച കറപ്പുകൃഷി ലൈസൻസ് ഔഷധനിർമാണ ആവശ്യത്തിന്റെ മറവിൽ ദുരുപയോഗിച്ചാണു വൻതോതിൽ ലഹരിമരുന്ന് ഉൽപാദിപ്പിച്ച് ഇന്ത്യയും ശ്രീലങ്കയും അടക്കമുള്ള രാജ്യങ്ങളിലേക്കു കടത്തുന്നത്. സമീപകാലത്തു കൊച്ചിയിലും മുംബൈയിലും നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) പിടികൂടിയ ലഹരിമരുന്നിന്റെ ഉറവിടം അഫ്ഗാനിസ്ഥാനാണെന്നു കണ്ടെത്തിയിരുന്നു. 2020 നു ശേഷം അഫ്ഗാനിൽ നിന്നുള്ള ലഹരിയുടെ ആഗോളവ്യാപനം സംബന്ധിക്കുന്ന പ്രത്യേക പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഐഎൻസിബി മുന്നറിയിപ്പു നൽകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പിടികൂടിയ ലഹരിമരുന്നിന്റെ 55% അഫ്ഗാനിൽ നിന്നുള്ളതായിരുന്നു. ഇന്ത്യയിൽ കഴിഞ്ഞ വർഷം പിടികൂടിയ ലഹരിയുടെ 88% അഫ്ഗാനിൽനിന്നാണ്.

ലഹരിവിരുദ്ധ ഏജൻസികൾ പിടികൂടുന്ന ലഹരിവസ്തുക്കൾ, പ്രോസിക്യൂഷൻ നടപടികൾക്കു ശേഷം നശിപ്പിച്ചു കളയണമെന്നാണു ചട്ടം. എന്നാൽ പിടിച്ചെടുക്കുന്ന ലഹരിവസ്തുക്കൾ, ലഹരികടത്തു സംഘങ്ങൾക്കുതന്നെ മറിച്ചു വിൽക്കുന്ന ഉദ്യോഗസ്ഥ ലോബി ഇന്ത്യയിലും സജീവമായിരുന്നു. ഇത്തരം ഉദ്യോഗസ്ഥരെ എൻഫോഴ്സ്മെന്റ് ഏജൻസികളിൽ നിന്ന് ഇപ്പോൾ മാറ്റിനിർത്തിയിട്ടുണ്ട്.

English Summary: Drug smuggling to Kerala From Afghanistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com