ADVERTISEMENT

തിരുവനന്തപുരം ∙ എൻഡിഎ വിട്ട് മതനിരപേക്ഷ ചേരിയുടെ ഭാഗമായ ജനതാദൾ (യു) നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ  നിതീഷ് കുമാർ ഒരേസമയം കേരളത്തിലെ എൽഡിഎഫിലെയും യുഡിഎഫിലെയും ചില കക്ഷികളെ ഒപ്പം കൂട്ടാൻ നീക്കംനടത്തുന്നു.

ലോക് താന്ത്രിക് ജനതാദൾ (എൽജെഡി) നേതൃത്വവുമായി നിതീഷ് ചർച്ച നടത്തി. നേരത്തേ എൻസിപി വിട്ട് യുഡിഎഫിന്റെ ഭാഗമായി എംഎൽഎ ആയ മാണി സി.കാപ്പനും നിതീഷിനെ കണ്ടു. എൽഡിഎഫിൽ ഉള്ള ജനതാദളു(എസ്)മായി ദേശീയതലത്തിൽ ലയനചർച്ചകളും നിതീഷ് നടത്തുന്നുണ്ട്. ബിഹാറിൽ രാഷ്ട്രീയ ജനതാദളുമായി (ആർജെഡി) ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ച നിതീഷ് പ്രതിപക്ഷ ചേരിയുടെ നേതൃത്വത്തിലേക്ക് വരാൻ കൂടുതൽ കരുത്ത് ആർജിക്കാൻ ആഗ്രഹിക്കുന്നു. 

എൽജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്കുമാറുമായി നിതീഷ്  നേരിട്ട് സംസാരിച്ചു. ബിജെപി മുന്നണിയിലേക്ക് ഇനി തിരിച്ചുപോകില്ലെന്ന ഉറപ്പ് നൽകി. യുപിഎയുമായി ദേശീയതലത്തിൽ സഹകരിക്കുന്നതു കണക്കിലെടുത്താണ് രണ്ടാഴ്ച മുൻപ് മാണി സി.കാപ്പൻ നിതീഷിനെ കണ്ടത്. ലയനത്തിനുള്ള സന്നദ്ധത അറിയിച്ചു.

English Summary: JDU discussion with kerala political parties

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com