ADVERTISEMENT

തിരുവനന്തപുരം ∙ സ്വർണക്കടത്തു കേസിൽ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിനു വേണ്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) എതിരെ  ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബലിന് 15.5 ലക്ഷം രൂപ അനുവദിക്കണമെന്നു നിർദേശിച്ചു നിയമ സെക്രട്ടറിയുടെ ഉത്തരവ്. സ്വർണക്കടത്തു കേസിന്റെ വിചാരണ കേരളത്തിനു പുറത്തെ കോടതിയിലേക്കു മാറ്റണമെന്ന ഇഡിയുടെ  ആവശ്യം തള്ളണം എന്ന കേരളത്തിന്റെ ഭാഗം വാദിക്കാനാണ്  കപിൽ സിബൽ ഹാജരായത്.

കഴിഞ്ഞ 10നു ഹാജരായ കപിൽ സിബലിന് സിറ്റിങ് ഫീസായി 15.5 ലക്ഷം രൂപ അനുവദിക്കാൻ നിർദേശിച്ച് നിയമ സെക്രട്ടറി ഹരി വി. നായരാണ് ഉത്തരവിറക്കിയത്. ഒരു സിറ്റിങ്ങിനാണ് ഇത്രയും തുക. വരും ദിവസങ്ങളിൽ വീണ്ടും കപിൽ സിബൽ കേരളത്തിനു വേണ്ടി ഹാജരാകുന്നുണ്ട്. കേരളത്തിനു വേണ്ടി സുപ്രീംകോടതിയിൽ വാദിക്കാൻ സർക്കാർ അഭിഭാഷകർ ഉണ്ടായിരിക്കെയാണ് ഇഡിയുടെ വാദത്തെ എതിർക്കാൻ ഖജനാവിൽ നിന്നു ലക്ഷങ്ങൾ മുടക്കി മുതിർന്ന അഭിഭാഷകരെ ഇറക്കുന്നത്. 

English Summary: Kerala Government will give 15.5 lakh for each appearance to senior advocate Kapil Sibal in gold smuggling case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com