ADVERTISEMENT

കൊച്ചി∙ പീഡനക്കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎ 8 വരെ എല്ലാ ദിവസവും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നു ഹൈക്കോടതി നിർദേശിച്ചു. തിരുവനന്തപുരം അഡീ. സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു സർക്കാർ നൽകിയ ഹർജിയിലാണു ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നിർദേശം. 

കോവളം പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ 20നാണു സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു സർക്കാർ ആരോപിച്ച സാഹചര്യത്തിൽ സഹകരണം ഉറപ്പാക്കണമെന്നും നിർദേശിച്ചു. 8നു കേസ് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ജൂലൈ 4നു കോവളത്തെ റിസോർട്ടിലും സെപ്റ്റംബർ 5നു കളമശേരിയിലെ ഫ്ലാറ്റിലും സെപ്റ്റംബർ 14നു പേട്ടയിലെ വസതിയിലും വച്ചു പീഡിപ്പിച്ചുവെന്നാണു യുവതിയുടെ പരാതി. കേസന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും സർക്കാർ ഹർജിയിൽ അറിയിച്ചു.

ഇതിനിടെ, എൽദോസ് കുന്നപ്പിള്ളിയെ കളമശേരി പള്ളിലാംകര പൈപ്‌ലൈനിലെ വീട്ടിലെത്തിച്ചു പൊലീസ് തെളിവെടുത്തു. കളമശേരിയിലെ ഈ വിട്ടിലെത്തിച്ചും തന്നെ പീഡിപ്പിച്ചുവെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ ഉച്ചയോടെ ഇവിടെ എത്തിച്ചു തെളിവെടുത്തത്. പെരുമ്പാവൂർ സ്വദേശിയുടേതാണ് ഈ വീട്.

English Summary: Kerala HighCourt In Sexual Assault Case Against Eldhose Kunnappilly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com