ADVERTISEMENT

തിരുവനന്തപുരം ∙ ഈ നാട്ടിലെ സർവ അധികാരവും തന്നിലാണ് കേന്ദ്രീകരിക്കുന്നതെന്ന് ആരെങ്കിലും കരുതിയാൽ, അങ്ങനെ സമാധാനിച്ചോട്ടെ എന്നേയുള്ളൂവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ജനം അതൊന്നും വകവച്ചു തരില്ല. അധികാരമെല്ലാം തന്നിൽ കേന്ദ്രീകരിക്കുന്നു എന്നു വിചാരിക്കുന്നവരാണ് മന്ത്രിയിലുള്ള പ്രീതി നഷ്ടപ്പെട്ടു എന്നൊക്കെ പറയുന്നത്. അതൊക്കെ തീരുമാനിക്കാൻ ഇവിടെ മന്ത്രിസഭയും നിയമസഭയും ഉണ്ട്. അതിനെല്ലാം മുകളിൽ ജനങ്ങളുണ്ട്.

പ്രീതി മുഖ്യമന്ത്രിയുടെ അഭിപ്രായത്തിന്റെ പരിധിയിൽ വരുന്നതാണ്. മന്ത്രിസഭയിൽ ആരുണ്ടാകണമെന്നു നിശ്ചയിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കല്ല, ഗവർണർക്കാണ് എന്ന നിലയുണ്ടോ ? മുഖ്യമന്ത്രിയുടെ അഭിപ്രായമില്ലാതെ മന്ത്രിസഭയിൽ സ്വന്തം ആളെ നിയമിക്കാൻ ഗവർണർക്കു കഴിയുമോ. ആലോചിക്കാൻ പറ്റുന്ന മാനസികാവസ്ഥയുണ്ടെങ്കിൽ ഇതൊക്കെ സാവകാശം ആലോചിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

English Summary: CM Pinarayi Vijayan against Governor Arif Mohammad Khan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com