ADVERTISEMENT

ചോദ്യം: മുഖ്യമന്ത്രിയുടെ ഓഫിസ് സ്വർണക്കടത്ത് കേസിൽ നേരിട്ട് ഉൾപ്പെട്ടതായി കരുതുന്നുണ്ടോ? 

ഗവർണർ: ഈ ചോദ്യം കൊണ്ട് എന്താണ് താങ്കൾ ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയെ പുറത്താക്കേണ്ടി വന്നു. അതിനർഥം അവിടെ എന്തോ സംഭവിക്കുന്നുണ്ടായിരുന്നുവെന്നല്ലേ? ആരായിരുന്നു ശിവശങ്കർ? കേസിൽ പ്രതിയായിരുന്നതുകൊണ്ടു മാത്രമാണല്ലോ അദ്ദേഹത്തിനു പുറത്തുപോകേണ്ടി വന്നത്. 

അതുകൊണ്ട്, ഇതെല്ലാം അവസാനം നീളുന്നത് മുഖ്യമന്ത്രിയുടെ ഓഫിസിലേക്കാണ്. ആ സ്ത്രീ (സ്വപ്ന) മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയാണ് ശിവശങ്കറിനെ കണ്ടത്. അതേ ഓഫിസ് അവർക്കൊരു ജോലിയും തരപ്പെടുത്തിക്കൊടുത്തു. അതുകൊണ്ട് ഈ ചോദ്യം എന്തിനാണ് എന്നോട് ചോദിക്കുന്നത്? 

∙ ‘മന്ത്രിമാർ എങ്ങനെയാണ് പെരുമാറിയിരുന്നത്, എങ്ങനെയാണ് ആ സ്ത്രീയെ (സ്വപ്ന സുരേഷ്) ഹിൽ സ്റ്റേഷനിലേക്ക് ക്ഷണിച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ കേരളത്തിൽ എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുകയാണ്. ആ പുസ്തകത്തിന്റെ (സ്വപ്നയുടെ പുസ്തകം) ഒരു കോപ്പി വാങ്ങി ഒരു രാത്രിയെങ്കിലും അതൊന്നു വായിക്കൂ’ – ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 

Content Highlight: Gold smuggling case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com