ADVERTISEMENT

തിരുവനന്തപുരം∙ ഒരു കാലത്ത് സിനിമാ സ്വപ്നങ്ങളുമായി ‘മദിരാശിയിലേക്കു തീവണ്ടി പിടിച്ചവരുടെ’ സംഗമം നടന്നു. യുവാക്കളുടെ ഹരമായിരുന്ന ചലച്ചിത്ര താരങ്ങളും അണിയറ പ്രവർത്തകരുമാണ് മധുരിക്കുന്ന ഓർമകളുമായി ഒത്തുചേർന്നത്. 1980 ൽ ഒരുപിടി നല്ല മലയാള ചിത്രങ്ങൾ സംഭാവന ചെയ്തവരാണ് ‘മദ്രാസ് മെയിൽ’ എന്ന പേരിലുള്ള കൂട്ടായ്മയ്ക്കെത്തിയത്.

അംബിക, മേനക, ഭാഗ്യലക്ഷ്മി, മോഹൻ ശർമ, ജോസ്, ചന്ദ്രകുമാർ, മണിയൻപിള്ള രാജു, ജി.സുരേഷ്കുമാർ, വിപിൻ മോഹൻ, ടി.എസ്.സുരേഷ് ബാബു, തുളസീദാസ്, ഗായിക ലതിക, കൃഷ്ണചന്ദ്രൻ, വനിത എന്നിങ്ങനെ അൻപതോളം പേർ പങ്കെടുത്തു.

ഭാഗ്യലക്ഷ്മിയുടെ ആശയത്തിലുദിച്ചതാണ് ‘മദ്രാസ് മെയിൽ’ കൂട്ടായ്മ. കവിയും ഗാനരചയിതാവുമായ മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. 

സംവിധായകരായ ഷാജി കൈലാസ്, ജി.എസ്.വിജയൻ, ജി.മുരളി, കെ.എസ്.ഗോപാലകൃഷ്ണൻ, പി.വി.ശങ്കർ, എസ്.ഷാജി, കല്ലിയൂർ ശശി, സെവൻ ആർട്സ് മോഹൻ, കുടമാളൂർ രാജാജി, നടിയും ഡബ്ബിങ് ആർട്ടിസ്റ്റും ഗായികയുമായ ലത, പിന്നണി ഗായകനായ രാജു, ‍ഡബ്ബിങ് ആർട്ടിസ്റ്റ് ലിസി, മേക്കപ് മാൻ ജയമോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.

English Summary: 80's Malayalam Film workers get together

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com