ADVERTISEMENT

കൊച്ചി ∙ ഇന്ത്യയെന്ന രാജ്യം (റിപ്പബ്ലിക്) അനുദിനം തകരുകയാണെന്നും രക്ഷിക്കാൻ കഴിയുന്നതു പൊതുജനത്തിനു (പബ്ലിക്) മാത്രമാണെന്നും തിരഞ്ഞെടുപ്പു വിശകലന വിദഗ്ധനും പൊളിറ്റിക്കൽ ആക്ടിവിസ്റ്റുമായ യോഗേന്ദ്ര യാദവ് പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന് 2021 ലെ മനോരമ ന്യൂസ് ‘ന്യൂസ്മേക്കർ’ പുരസ്കാരം സമ്മാനിക്കുകയായിരുന്നു അദ്ദേഹം. പുരസ്കാര സമർപ്പണച്ചടങ്ങ് ഇന്നു രാത്രി 9 നു മനോരമ ന്യൂസ് ചാനൽ സംപ്രേഷണം ചെയ്യും.

തെരുവിലിറങ്ങാനും രാജ്യത്തെ രക്ഷിക്കാനുമുള്ള സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രത്തിൽ അതു പലപ്പോഴും സംഭവിച്ചിട്ടുണ്ട്. ശ്രീലങ്കയാണ് ഒടുവിലത്തെ ഉദാഹരണം. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പരിമിതമായെങ്കിലും ആ ദൗത്യം നി‍ർവഹിക്കുന്നു. രാജ്യത്തിന്റെ ജനാധിപത്യ ഭാവിയും ഭരണഘടനയും സാംസ്കാരിക പൈതൃകവും അപകടത്തിലായ കാലമാണിത്. രാജ്യത്തിനായി വ്യക്തിഗത ഇഷ്ടാനിഷ്ടങ്ങളും മുൻവിധികളും മാറ്റിവച്ച് നാം ഒരുമിച്ചു നിൽക്കണം. കൊലപാതകികളെയും ലൈംഗിക പീഡകരെയും പൂമാലയണിക്കുന്ന നാടായി മാറി നമ്മുടേത്.  ഇത്തരം രാജ്യത്താണോ നാം ജീവിക്കാൻ ആഗ്രഹിക്കുന്നതെന്നു ചിന്തിക്കണം. 

രാഷ്ട്രീയം മോശമാണെന്നു പറഞ്ഞു മാറി നിൽക്കരുത്. പുനരുജ്ജീവിപ്പിക്കുന്ന രാഷ്ട്രീയമാണ് ആവശ്യം. രാജ്യത്തെ രക്ഷിക്കാൻ വേണ്ടതു വിവിധ ശക്തികളുടെ ഏകോപനമാണ്.  പ്രതിപക്ഷ രാഷ്ടീയ പാർട്ടികളുടെ കരുത്തും പാർട്ടികൾക്കു പുറത്തു നിൽക്കുന്ന സാമൂഹിക പ്രസ്ഥാനങ്ങളുടെ ശക്തിയും ഒരുമിച്ചു ചേർക്കുകയാണ് ആവശ്യം– യോഗേന്ദ്ര യാദവ് പറഞ്ഞു. 

മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്ററും എംഎംടിവി ഡയറക്ടറുമായ ജയന്ത് മാമ്മൻ മാത്യു, കെഎൽഎം ഗ്രൂപ്പ് ചെയർമാൻ ഷിബു തെക്കുംപുറം എന്നിവർ പങ്കെടുത്തു. തുടർന്ന് മനോരമ ന്യൂസ് ചാനൽ ന്യൂസ് ഡയക്ടർ ജോണി ലൂക്കോസ് നയിച്ച സംവാദത്തിലും യോഗേന്ദ്ര യാദവും സുധാകരനും പങ്കെടുത്തു. 

English Summary: Manorama News Maker award 2021 for K Sudhakaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com