ഗവർണർ പദവി റബർ സ്റ്റാംപ് അല്ല: തമിഴ്നാട് ഗവർണർ ആർ.എൻ.രവി

nr-ravi-p-rajeev
തമിഴ്നാട് ഗവർണർ ആർ.എൻ. രവി സംസാരിക്കുന്നു.
SHARE

തിരുവനന്തപുരം ∙ ലോകായുക്ത പോലെയുള്ള സ്ഥാപനങ്ങളെ ദുർബലപ്പെടുത്താൻ ശ്രമമുണ്ടായാൽ ഗവർണർമാർ ഉറപ്പായും ഇടപെടണമെന്നും ഗവർണർ പദവി റബർ സ്റ്റാംപ് അല്ലെന്നും തമിഴ്നാട് ഗവർണർ ആർ.എൻ.രവി. രാജ്യത്തെങ്ങും ഇതു ബാധകമാണ്. ഗവർണർ ഇടപെടുമ്പോൾ പല അപശബ്ദങ്ങളും ഉണ്ടാകും. അത്തരം അപശബ്ദങ്ങളല്ല, രാജ്യത്തിന്റെ ഭരണഘടന മാത്രമാണ് പ്രസക്തമെന്നും അദ്ദേഹം പറഞ്ഞു.കേരള ലോകായ‍ുക്ത സംഘടിപ്പിച്ച ലോകായുക്ത ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.  

p-rajeev-tamilnadu-governor
ചിത്രം∙ മനോരമ

ലോകായുക്ത എന്ന നിലയിൽ ഏൽപിച്ച പണി വൃത്തിയായി ചെയ്തിട്ടുണ്ടെന്നും ലോകായുക്ത ഭേദഗതിയെക്കുറിച്ചു ചോദിച്ചാൽ ‘ഞാൻ ഈ നാട്ടുകാരനല്ല’ എന്നു പറയേണ്ടി വരുമെന്നും അധ്യക്ഷത വഹിച്ച കേരള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. വീടിനു മേലെ ചാഞ്ഞ മാവ് മുറിച്ചാൽ വഞ്ചിയുണ്ടാക്കാനും ച‍ിതയൊരുക്കാനും ഉപയോഗിക്കാമെന്ന പോലെ ലോകായുക്ത നിയമ ഭേദഗതി കൊണ്ട് എന്തും ചെയ്യാമെന്നും അതു കൈകാര്യം ചെയ്യുന്നവരുടെ തീരുമാനം പോലെയാകുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടകനായി ആർ.എൻ.രവിയെ ക്ഷണിച്ചത് അദ്ദേഹം അതിന് ഏറ്റവും യോഗ്യനായ വ്യക്തിയായതു കൊണ്ടെന്നും ജസ്റ്റിസ് സിറിയക് ജോസഫ് വ്യക്തമാക്കി.

p-rajeev-nr-ravi
തമിഴ്നാട് ഗവർണർക്കൊപ്പം മന്ത്രി പി. രാജീവ്. (Screengrab: Manorama News)

തമിഴ്നാട്ടിൽ ഡിഎംകെ സർക്കാരും ഗവർണറും തമ്മിലുള്ള അഭിപ്രായ വ്യത്യാസം നിലനിൽക്കുമ്പോൾ കേരളത്തിൽ ഗവർണർക്കെതിരായി എൽഡിഎഫ് സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിൽ ഡിഎംകെ പ്രതിനിധി പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ഗവർണർ ആർ.എൻ.രവിയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മന്ത്രി പി.രാജീവും ലോകായുക്തയുടെ പരിപാടികളിൽ പങ്കെടുക്കാൻ സർവഥാ യോഗ്യരാണെന്നും തമിഴ്നാട് ഗവർണറെ ക്ഷണിക്കാനുള്ള തീരുമാനം ആലോചിച്ച് എടുത്തതാണെന്നും സിറിയക് തോമസ് വിശദീകരിച്ചത്.  

ലോകായുക്ത ഭേദഗതി: വിമർശിച്ച് സതീശൻ; ന്യായീകരിച്ച് മന്ത്രി  

തിരുവനന്തപുരം ∙ ലോകായുക്ത നിയമ ഭേദഗതി സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ വിമർശനം.  അഴിമതി തടയുകയെന്ന ലക്ഷ്യത്തോടെ പാസാക്കിയ ലോകായുക്ത, ലോക്പാൽ നിയമങ്ങൾ ഭേദഗതി ചെയ്യുന്നത് ഈ നിയമങ്ങൾ കൊണ്ടുവരാനുണ്ടായ ലക്ഷ്യങ്ങളെ തകർത്തു തരിപ്പണമാക്കുമെന്നു സതീശൻ ആരോപിച്ചു. കേന്ദ്ര സർക്കാർ 2013 ൽ പാസാക്കിയ ലോക്പാൽ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്, അതിനു വർഷങ്ങൾക്കു മുൻപു രൂപം നൽകിയ ലോകായുക്ത നിയമം ഭേദഗതി ചെയ്തതെന്നു മന്ത്രി പി.രാജീവ് വിശദീകരിച്ചു.  

English Summary: Ministr P Rajeev shared stage with Tamilnadu Governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്റെ ശവത്തിൽ ചവിട്ടിയിട്ട് നീ സീരിയസ് റോൾ ചെയ്താൽ മതി

MORE VIDEOS