ADVERTISEMENT

കൊച്ചി ∙ സാങ്കേതിക സർവകലാശാലയുടെ താൽക്കാലിക വൈസ് ചാൻസലറായി ചുമതലയേറ്റെങ്കിലും ഉദ്യോഗസ്ഥരുടെ നിസ്സഹകരണം മൂലം വിദ്യാർഥികൾക്കു ബിരുദ സർട്ടിഫിക്കറ്റ് നൽകാൻപോലും കഴിയുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഡോ. സിസ തോമസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.  എൻജിനീയറിങ് സർവീസ് പശ്ചാത്തലമുള്ള ഏറ്റവും സീനിയർ വ്യക്തിയെന്ന നിലയിലാണു യുജിസി ചട്ടപ്രകാരം ചാൻസലർ വിസിയായി നിയമിച്ചതെന്നും സിസ വ്യക്തമാക്കി. 

സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലറുടെ ചുമതല ഡോ. സിസ തോമസിനു നൽകിയ ചാൻസലറായ ഗവർണറുടെ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജിയിലാണു സിസ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 

വിദേശ പഠനത്തിന് ഉൾപ്പെടെ ബിരുദ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് വിദ്യാർഥികളുടെ അപേക്ഷകൾ ലഭിക്കുന്നുണ്ടെന്ന് അവർ അറിയിച്ചു. എന്നാൽ ഡിജിറ്റൽ സിഗ്നേച്ചർ സൗകര്യവും സർവകലാശാല ലഭ്യമാക്കിയിട്ടില്ല. 

 4 നു വിസിയായി ചുമതലയേറ്റ് സർവകലാശാല ഓഫിസിൽ ചെന്നെങ്കിലും ഉദ്യോഗസ്ഥരുണ്ടായിരുന്നില്ല. വിദ്യാർഥികളുടെയും ചില ജീവനക്കാരുടെയും പ്രതിഷേധമാണു നേരിടേണ്ടിവന്നത്. ചുമതലയേറ്റെടുക്കാനുള്ള റജിസ്റ്ററും ജീവനക്കാർ ലഭ്യമാക്കിയില്ല. കുറഞ്ഞ സർക്കാർ ഫീസിൽ പഠിക്കുന്നവർ പോലും രാജ്യം വിട്ടുപോകുന്ന സാഹചര്യത്തിൽ എൻജിനീയറിങ് വിദ്യാഭ്യാസ മേഖലയിൽ സമൂലമാറ്റം ആവശ്യമാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

English Summary: VC appointment row Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com