ADVERTISEMENT

തിരുവനന്തപുരം∙മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജ‍ർമനിയിലെ ചികിത്സയ്ക്കുശേഷം മടങ്ങിയെത്തി. ദോഹ വഴിയാണ് ഇന്നലെ പുലർച്ചെ മൂന്നിന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. മകൾ മറിയം, മകൻ ചാണ്ടി ഉമ്മൻ എന്നിവർ ഒപ്പം ഉണ്ടായിരുന്നു. ജർമനിയിൽ ഒപ്പമുണ്ടായിരുന്ന ബെന്നി ബഹനാൻ ദോഹയിൽ നിന്ന് കൊച്ചിയിലേക്കു പോയി.

കഴിഞ്ഞ വ്യാഴാഴ്ച ബർലിൻ ചാരിറ്റി ആശുപത്രിയിൽ ലേസർ ശസ്ത്രക്രിയയ്ക്കു വിധേയനായ ഉമ്മൻ ചാണ്ടി ആശുപത്രി വിട്ടശേഷം ഡോക്ടർമാരുടെ നിർദേശ പ്രകാരം അവിടെ തന്നെ 3 ദിവസം വിശ്രമത്തിലായിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം ഉമ്മൻചാണ്ടിയുടെ ശബ്ദ തടസ്സത്തിനു മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. ഏതാനും ആഴ്ച കൂടി അദ്ദേഹം തിരുവനന്തപുരത്തെ വസതിയിൽ വിശ്രമിക്കും. സന്ദർശകർക്കു കർശന നിയന്ത്രണം ഉണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അദ്ദേഹത്തെ സന്ദർശിച്ചു.

 

 

English Summary: Oommen Chandy returned from Germany after treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com