ADVERTISEMENT

കിളിമാനൂർ (തിരുവനന്തപുരം) ∙ ചരക്ക്, സേവന നികുതി (ജിഎസ്ടി) വകുപ്പ് ഏർപ്പെടുത്തിയ ലക്കി ബിൽ മൊബൈൽ ആപ്പിന്റെ ആദ്യത്തെ നറുക്കെടുപ്പു വിജയിക്ക് ഒടുവിൽ ‘ഭാഗ്യം’ കനിഞ്ഞു. കിളിമാനൂർ സാജി ആശുപത്രിക്ക് സമീപം ചിത്തിരയിൽ പി.സുനിൽകുമാറിന് സമ്മാനത്തുക ഇന്നലെ അധികൃതർ നൽകി. 10 ലക്ഷം രൂപയിൽ നികുതി കഴിച്ചുള്ള 7 ലക്ഷം രൂപ വെള്ളയമ്പലം സബ് ട്രഷറി വഴി സുനിൽകുമാറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുകയായിരുന്നു.

സെപ്റ്റംബർ 5ന് നടന്ന നറുക്കെടുപ്പിൽ 10 ലക്ഷം രൂപ സമ്മാനം അടിച്ച സുനിൽകുമാറിന് 2 മാസം പിന്നിട്ടിട്ടും സമ്മാനത്തുക ലഭിച്ചില്ലെന്ന് ഇന്നലെ മനോരമ വാർത്ത നൽകിയിരുന്നു. സുനിൽകുമാർ തിരുവനന്തപുരത്തെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്നു ഷോപ്പിങ് നടത്തിയതിന്റെ ബില്ലിനാണു സമ്മാനം ലഭിച്ചത്. നികുതി വെട്ടിപ്പു തടയാനായി ബില്ലുകൾ ചോദിച്ചു വാങ്ങുന്നതു പ്രോത്സാഹിപ്പിക്കാൻ ജിഎസ്ടി വകുപ്പ് ഏർപ്പെടുത്തിയതായിരുന്നു നറുക്കെടുപ്പ്.

English Summary: Atlast Sunil Kumar gets gst lucky bill mobile app prize money

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com