വേങ്ങര (മലപ്പുറം) ∙ സ്കൂൾ അധ്യാപിക ആത്മഹത്യ ചെയ്ത കേസിൽ ഇതേ സ്കൂളിലെ കായികാധ്യാപകൻ അറസ്റ്റിൽ. വേങ്ങര ടൗൺ ഗവ. മോഡൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകനും പയ്യോളി സ്വദേശിയുമായ മഠത്തിൽ രാമദാസിനെ (44) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സ്കൂളിലെ യുപി വിഭാഗം അധ്യാപിക ബൈജുവിന്റെ (46) ആത്മഹത്യയിൽ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഇരുവരും സ്റ്റുഡന്റ് പൊലീസ് കെഡറ്റ് പരിശീലകരായിരുന്നു. സെപ്റ്റംബർ 17 ന് രാവിലെയാണ് ബൈജുവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മറ്റൊരു സ്കൂളിലെ പ്രധാനാധ്യാപകനായ ഭർത്താവ് ജോലിക്കു പോയ ശേഷമായിരുന്നു സംഭവം.
English Summary: Malappuram Vengara govt girls teacher suicide case, arrest