പ്രഭാതസവാരിക്കിടെ ഉദ്യോഗസ്ഥയ്ക്കു നേരെ അക്രമം; പ്രതി അറസ്റ്റിൽ

sreejith-molestation-tvm
ശ്രീജിത്
SHARE

തിരുവനന്തപുരം∙ നഗരത്തിൽ മ്യൂസിയം പരിസരത്തു പ്രഭാത സവാരിക്കിടെ വനിതാ ഡോക്ടർ ആക്രമിക്കപ്പെട്ടതിനു സമാനമായി വഞ്ചിയൂർ കോടതിക്കു സമീപവും ലൈംഗികാതിക്രമം. കേന്ദ്ര സർക്കാർ ജീവനക്കാരിയെ സ്കൂട്ടറിൽ വന്ന യുവാവാണു കടന്നുപിടിച്ചത്. പരാതിക്കു പിന്നാലെ മണിക്കൂറുകൾക്കകം കരുമം ഇടഗ്രാമം പണയിൽ ശ്രീജിത്തി (22)നെ വീട്ടിൽ നിന്നു വഞ്ചിയൂർ പൊലീസ് പിടികൂടി.

ഇന്നലെ രാവിലെ ആറരയ്ക്ക് വഞ്ചിയൂർ പഴയ കലക്ടറേറ്റ് റോഡിലായിരുന്നു സംഭവം. ആക്രമണം നേരിട്ട യുവതി റോഡിൽ വീണു. നിലവിളി കേട്ടു സമീപത്തെ കച്ചവടക്കാർ ഓടി എത്തുന്നതിനിടെ ഇയാൾ സ്കൂട്ടറിൽ രക്ഷപ്പെട്ടു. സമീപത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങളാണു പൊലീസിനു സഹായകരമായത്. വാഹനത്തിന്റെ നമ്പറും ലഭിച്ചു. ഇതു കേന്ദ്രീകരിച്ചുളള അന്വേഷണത്തിൽ മണിക്കൂറുകൾക്കകം ശ്രീജിത്ത് അറസ്റ്റിലായി.

നഗരത്തിൽ പ്രഭാതസവാരിക്കാരുടെ തിരക്കുള്ള മ്യൂസിയം പരിസരത്തു വനിതാ ഡോക്ടർ ലൈംഗികമായി ആക്രമിക്കപ്പെട്ടതിന്റെ ഞെട്ടൽ മാറും മുൻപാണു മറ്റൊരു സ്ത്രീക്കു നേരെയും ആക്രമണമുണ്ടായത്. മാസങ്ങൾക്കു മുൻപ് പേട്ട അക്ഷരവീഥിയിൽ പ്രഭാതസവാരിക്കിടെ കേന്ദ്ര സർക്കാർ ജീവനക്കാരന്റെ ഭാര്യയെ ബൈക്കിൽ എത്തിയവർ ആക്രമിച്ചിരുന്നു. ഇവരെയും കണ്ടെത്തി അറസ്റ്റ് ചെയ്തിരുന്നു.

English Summary: Museum Model Molestation Attempt During Morning Walk

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
FROM ONMANORAMA