ADVERTISEMENT

കൊച്ചി∙ 100 കോടി രൂപ വാഗ്ദാനം ചെയ്തു ടിആർഎസ് എംഎൽഎമാരെ വിലയ്ക്കു വാങ്ങാൻ ശ്രമിച്ചെന്ന കേസിൽ തുഷാർ വെള്ളാപ്പള്ളിക്കെതിരെ തിരച്ചിൽ നോട്ടിസ് പുറത്തിറക്കി തെലങ്കാന പൊലീസ്. തെലങ്കാനയിലെ ഓപ്പറേഷൻ കമലയുമായി ബന്ധപ്പെട്ടു പൊലീസ് തിരയുന്ന ജഗ്ഗു സ്വാമിക്കെതിരെ തിരച്ചിൽ നോട്ടിസ് പുറത്തിറക്കിയതിനു പിന്നാലെയാണു തുഷാർ വെള്ളാപ്പള്ളിക്കെതിരെയും നടപടി.

കേരളത്തിലെത്തിയ തെലങ്കാന പൊലീസ് സംഘം ചോദ്യം ചെയ്യലിനു ഹാജരാകാൻ തുഷാർ വെള്ളാപ്പള്ളിക്കു നോട്ടിസ് നൽകിയിരുന്നെങ്കിലും ഇതിനു വിസമ്മതിച്ചതോടെയാണു തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിനെതിരെയും നോട്ടിസ് ഇറക്കിയിട്ടുണ്ട്. ചോദ്യം ചെയ്യലിനു സ്വമേധയാ ഹാജരായില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കു നീങ്ങുമെന്ന മുന്നറിയിപ്പും നൽകി. 

English Summary: Telangana police search notice against Thushar Vellappally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com