ADVERTISEMENT

തിരുവനന്തപുരം∙ നിയമസഭാ സമ്മേളനത്തിനു മുൻപായി യുഡിഎഫ് യോഗം ചേരാൻ ആലോചന. യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേരുന്നതിനു പുറമേയാണു നേതൃയോഗം കൂടി ആലോചിക്കുന്നത്. ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ നീക്കാനുള്ള ബിൽ സർക്കാർ നിയമസഭയിൽ അവതരിപ്പിക്കുന്ന സാഹചര്യത്തിൽ സഭയിൽ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ചു മുന്നണിയിൽ വിശദമായ ചർച്ച വേണമെന്ന അഭിപ്രായമുണ്ട്.

ഗവർണർ വിഷയത്തിൽ കോൺഗ്രസും മുസ്‌ലിം ലീഗും വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചിരുന്നു. ഇതു സഭയിലും ആവർത്തിച്ചാൽ മുന്നണിയിലെ ആശയക്കുഴപ്പം പുറത്താകും. സാമ്പത്തിക സംവരണ വിഷയത്തിലും ഇരുവർക്കും വ്യത്യസ്ത നിലപാടാണ്. ഇക്കാര്യങ്ങളാണു പ്രധാനമായി ആലോചിക്കാൻ ഉദ്ദേശിക്കുന്നതെങ്കിലും ശശി തരൂർ വിഷയം കൂടി ചർച്ചയിൽ വരും. 

പാണക്കാട്ടേക്കുള്ള തരൂരിന്റെ വരവിനു ലഭിച്ച പ്രാധാന്യം കോൺഗ്രസിൽ ആഭ്യന്തര പ്രശ്നമായി മാറിയിട്ടുണ്ട്.  അതു കോൺഗ്രസിൽ നേതാക്കൾ തമ്മിലുള്ള ചേരിപ്പോരിലുമെത്തി. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനില്ലെന്നു ലീഗ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ മുന്നണിക്കുള്ളിൽ വ്യക്തത വരുത്തണമെന്ന താൽപര്യം ലീഗ് നേതൃത്വത്തിനുമുണ്ട്. 

English Summary: UDF meeting to be convened before kerala assembly session

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com