ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിന്റെ ടെലിവിഷൻ പുരസ്കാരത്തിൽ നാലെണ്ണവുമായി മനോരമ ന്യൂസും മഴവിൽ മനോരമയും. രണ്ടു വീതം പുരസ്കാരങ്ങളാണു ലഭിച്ചത്. കറന്റ് അഫയേഴ്സ് വിഭാഗത്തിൽ മികച്ച അവതാരകനായി മനോരമ ന്യൂസിലെ ജയമോഹനെ തിരഞ്ഞെടുത്തു. വാർത്തേതര വിഭാഗത്തിൽ മികച്ച അവതാരകയ്ക്കുള്ള പുരസ്കാരം പാർവതി കുര്യാക്കോസിനാണ്. മികച്ച ടിവി ഷോയ്ക്കുള്ള പുരസ്കാരം മഴവിൽ മനോരമയിലെ ‘ഒരു ചിരി ഇരുചിരി ബംപർ ചിരി’ക്കും (പ്രൊഡ്യൂസർ: ശ്രുതി പിള്ള), മികച്ച ഹാസ്യ നടനുള്ള പുരസ്കാരം മറിമായത്തിലെ ഉണ്ണിരാജിനും ലഭിച്ചു.

മറ്റു പുരസ്കാരങ്ങൾ: മികച്ച ഗ്രന്ഥം: ടിവിയിൽ എന്തുകൊണ്ടു കാളി ചോതി കുറുപ്പൻമാർ ഇല്ല (കെ.രാജേന്ദ്രൻ), പ്രത്യേക ജൂറി പരാമർശം: ലേഖനം – വാർത്തയും സത്യാന്വേഷണവും (ശ്യാംജി), ടെലിഫിലിം (20 മിനിറ്റിൽ കുറവ്): പിറ (സംവിധാനം: ഫാസിൽ റസാഖ്), ടെലി ഫിലിം (20 മിനിറ്റിൽ കൂടിയത്): അതിര് (സംവിധാനം: ഫാസിൽ റസാഖ്).

കഥാവിഭാഗം – കഥാകൃത്ത്: ലക്ഷ്മി പുഷ്പ (കൊമ്പൽ, ജീവൻ ടിവി), കോമഡി പ്രോഗ്രാം: അളിയൻസ്, കുട്ടികളുടെ ഷോർട്ട് ഫിലിം: മഡ് ആപ്പിൾസ് (സംവിധാനം: അക്ഷയ് കീച്ചേരി), സംവിധായകൻ (ടെലിസീരിയൽ / ടെലിഫിലിം): ഫാസിൽ റസാഖ്, നടൻ (ടെലിസീരിയൽ / ടെലിഫിലിം): കെ.ഇഷാക്, രണ്ടാമത്തെ നടൻ: മണികണ്ഠൻ പട്ടാമ്പി, നടി (ടെലിസീരിയൽ / ടെലിഫിലിം): കാതറിൻ, രണ്ടാമത്തെ നടി: ജോളി ചിറയത്ത്, ബാലതാരം: നന്ദിത ദാസ്, ഛായാഗ്രാഹകൻ: എസ്.മൃദുൽ, ദൃശ്യസംയോജകൻ: എം.ബി.റമീസ്. സംഗീതസംവിധായകൻ: മുജീബ് മജീദ്, ശബ്ദലേഖകൻ: എസ്.വിനായക്, കലാസംവിധായകൻ: സനൂപ് ഇയ്യാൽ, സംവിധായകൻ: കെ.കെ.രാജീവ്, അഭിനയം: മഞ്ജു പത്രോസ്.

കഥേതര വിഭാഗം – ഡോക്യുമെന്ററി (ജനറൽ): അക്ഷരം പൂക്കാത്ത കാട്ടുചോലകൾ (സംവിധാനം: സോഫിയ ബിന്ദ്), സയൻസ് ആൻഡ് എൻവയൺമെന്റ്: ആനത്തോഴർ (കെ.അരുൺകുമാർ), ബയോഗ്രഫി: തോരാക്കഥകളുടെ നാഞ്ചിനാട് (എം.ജി.അനീഷ്), വിമൻ ആൻഡ് ചിൽഡ്രൻ: മുളഗീതങ്ങൾ (സജീദ് നടുത്തൊടി), എജ്യുക്കേഷനൽ പ്രോഗ്രാം: മഞ്ചാടി-ഉറുമ്പ്, കാക്ക (ബി. എസ്.രതീഷ്), ആങ്കർ (എജ്യുക്കേഷനൽ പ്രോഗ്രാം): എം.വി.അരൂജ, സംവിധായകൻ

(ഡോക്യുമെന്ററി): റാഫി ബക്കർ, ന്യൂസ് ക്യാമറമാൻ: ആർ.പി.കൃഷ്ണപ്രസാദ്, വാർത്താ അവതാരകൻ: കെ.ആർ.ഗോപീകൃഷ്ണൻ, മികച്ച ആങ്കർ: വി.അരവിന്ദ്, ശരത് ചന്ദ്രൻ, മികച്ച കമന്റേറ്റർ (ഔട്ട് ഓഫ് വിഷൻ): അനൂജ രാജേഷ്, അന്വേഷണാത്മക പത്രപ്രവർത്തകൻ: എ.മുഹമ്മദ് അസ്‌ലം, മികച്ച ടിവി ഷോ (കറന്റ് അഫയേഴ്‌സ്): ഫ്യൂവൽ ഗം, കുട്ടികളുടെ പരിപാടി: ഇ-ക്യൂബ് സ്റ്റോറീസ് (സി.എസ്.ശ്രീജിത്ത്),

പ്രത്യേക ജൂറി പരാമർശങ്ങൾ: വിദ്യാഭ്യാസ പരിപാടി: മഞ്ചാടി (നേഹ ഡി.തമ്പാൻ), ഡോക്യുമെന്ററി (സയൻസ് ആൻഡ് എൻവയൺമെന്റ്): മൂന്നാം വളവ് (ആർ.എസ്.പ്രദീപ് കുമാർ).

നിലവാരമില്ല; സീരിയലുകളെ പരിഗണിച്ചില്ല

നിഷ്‌കർഷിക്കുന്ന നിലവാരം പുലർത്താത്തതിനാൽ സീരിയലുകളെ ഇത്തവണ ടെലിവിഷൻ പുരസ്കാരത്തിനു പരിഗണിക്കേണ്ടതില്ലെന്നാണ് ജൂറിയുടെ അഭിപ്രായമെന്നു മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. കഥാവിഭാഗത്തിൽ മികച്ച ടെലിസീരിയലിനും രണ്ടാമത്തെ ടെലിസീരിയലിനും പുരസ്കാരമില്ല.

English Summary: State Television Awards: Four for Manorama

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com