ADVERTISEMENT

കിഴക്കേ കല്ലട (കൊല്ലം) ∙ നാലു വർഷത്തിലധികമായി വിവിധ ബാച്ചുകളിലെ വിദ്യാർഥികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതികളിൽ ഹയർ സെക്കൻഡറി അധ്യാപകൻ പോക്സോ ആക്ട് പ്രകാരം അറസ്റ്റിൽ. കിഴക്കേ കല്ലടയിലെ എയ്ഡഡ് സ്‌കൂളിലെ കംപ്യൂട്ടർ സയൻസ് അധ്യാപകൻ പുത്തൂർ ബഥനി ജംക്‌ഷൻ തയ്യിൽ തെക്കതിൽ പുത്തൻവീട്ടിൽ ജോസഫ് കുട്ടി (43) ആണ് അറസ്റ്റിലായത്.

വിദ്യാർഥികൾ സ്കൂൾ മാനേജ്മെന്റിന് പരാതി നൽകുകയായിരുന്നു. ‍മാനേജ്മെന്റിന്റെ പരാതി ചൈൽഡ് വെൽഫെയർ കമ്മിറ്റി തുടർനടപടിക്കായി കിഴക്കേ കല്ലട പൊലീസിനു കൈമാറി. വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതിക്രമത്തിന് ഇരയായ പ്ലസ്‌ വൺ വിദ്യാർഥിനിയാണ് ആദ്യം പരാതി നൽകിയത്. തുടർന്ന് പൂർവവിദ്യാർഥികളുടേതുൾപ്പെടെ 5 പരാതികൾ ലഭിച്ചു. 2018 മുതൽ വിദ്യാർഥികളെ ഉപദ്രവിക്കുന്നതായുള്ള പരാതി ലഭിച്ചിട്ടുണ്ടെന്ന് കിഴക്കേ കല്ലട പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

English Summary: Teacher Arrested in Pocso Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com