ADVERTISEMENT

കോഴിക്കോട്∙ പറയാനുദ്ദേശിച്ചത് സ്ത്രീധനം ശരിയല്ലെന്നാണ്; പറഞ്ഞുവന്നപ്പോൾ സ്ത്രീധനം നല്ലതാണെന്നായാലോ? ഇന്ന് സർക്കാർ ഓഫിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ചൊല്ലാനുള്ള സ്ത്രീധന വിരുദ്ധ പ്രതിജ്ഞയിലാണ് വാക്യഘടനയിലെ തെറ്റുകാരണം ആശയം മാറിപ്പോയത്.

dowry-notice-by-government

ഭരണഘടനാ സംരക്ഷണ ദിനത്തിന്റെ ഭാഗമായി ഇന്ന് എല്ലാ സർക്കാർ ഓഫിസുകളിലും കോളജുകളിലും ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലുന്നുണ്ട്. ഇതിനൊപ്പമാണ് ഇന്ന് സ്ത്രീധനവിരുദ്ധ പ്രതിജ്ഞയും ചൊല്ലുന്നത്. 

24ന് രാവിലെ 11.41നാണ് പ്രതിജ്ഞ ഉൾപ്പെടുത്തിയ സർക്കുലർ പുറത്തിറക്കിയത്. ഈ പ്രതിജ്ഞയുടെ രണ്ടാമത്തെ വരി ഇങ്ങനെയാണ്: ‘സ്ത്രീധനം അസമത്വത്തെ തകർക്കുന്നു എന്നെനിക്ക് പൂർണബോധ്യമുണ്ട്.’ ചുരുക്കിപ്പറഞ്ഞാൽ സ്ത്രീധനം നല്ലതാണ് എന്നല്ലേ ഇതിന്റെ അർഥം?. പ്രതിജ്ഞയുടെ അടുത്ത വരികളിലുമുണ്ട് ആശയക്കുഴപ്പം.

English Summary: Mistakes in kerala government anti dowry oath matter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com