ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് ‘ഐക്യം’ വെട്ടി പഞ്ചായത്ത് വകുപ്പ്

constitution-of-india
SHARE

തിരുവനന്തപുരം∙ ഭരണഘടനയുടെ ആമുഖത്തിൽ നിന്നു രാഷ്ട്രത്തിന്റെ ‘ഐക്യത്തെ’ വെട്ടി മാറ്റി പഞ്ചായത്ത് വകുപ്പ്. ആമുഖത്തിന്റെ വാക്യഘടനയിൽ ‘ആയ’ എന്ന വാക്ക് തെറ്റായി ഉൾപ്പെടുത്തുകയും ചെയ്തു. പഞ്ചായത്ത് ഡയറക്ടർ ഇന്നലെ പുറത്തിറക്കിയ നിർദേശത്തിലാണ് വെട്ടലും തിരുത്തലും. ആമുഖത്തിന്റെ കേന്ദ്ര നിയമ നീതി ന്യായ മന്ത്രാലയത്തിന്റെ ഔദ്യോഗിക പരിഭാഷയി‍ലാണ് പഞ്ചായത്ത് വകുപ്പ് ഗുരുതര പിഴവുകൾ വരുത്തിയത്.

ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് സർക്കാർ ഓഫിസുകളിൽ ഭരണഘടനയുടെ ആമുഖം പ്രതിജ്ഞാ രൂപത്തിൽ ചൊല്ലിക്കൊടുക്ക‍ണമെന്ന് നിർദേശിച്ച് സംസ്ഥാന സർക്കാർ സർക്കുലർ ഇറക്കിയിരുന്നു. ഇതനുസരിച്ച്, പഞ്ചായത്ത് വകുപ്പിന്റെ ഓഫിസുകളിൽ ഇന്നലെ നൽകിയ നിർദേശത്തിൽ ഉൾപ്പെടുത്തിയിരുന്ന ആമുഖത്തി‍ലാണ് പിഴവ്. പഞ്ചായത്ത് ഡയറക്ടറുടെ പേരിൽ അഡിഷനൽ ഡയറക്ടർ എം.പി.അജിത്കുമാ‍റാണ് നിർദേശം നൽകിയത്. 

English Summary: Unity in constitution avoided by panchayath department

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS