വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമി: പാട്ടവും കൈമാറ്റവും ഉദാരമാക്കും

HIGHLIGHTS
  • പൊതു പാട്ടനയത്തിന്റെ കരടായി; ഭൂമി ഉപയോഗിച്ചില്ലെങ്കിൽ തിരിച്ചെടുക്കും
land
പ്രതീകാത്മക ചിത്രം
SHARE

തിരുവനന്തപുരം ∙ വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമിയുടെ പാട്ടവും കൈമാറ്റവും ഉദാരമാക്കും; നിശ്ചിത സമയത്തിനുള്ളിൽ ഉപയോഗിച്ചില്ലെങ്കിൽ ഭൂമി തിരിച്ചെടുക്കും. ഭൂമി ആവശ്യമില്ലെങ്കിൽ തിരിച്ചേൽപിക്കാനുള്ള വ്യവസ്ഥകളും ലളിതമാക്കും. ഇവയുൾപ്പെടെ വ്യവസായ എസ്റ്റേറ്റുകളിലെ പാട്ടഭൂമിയുടെ വ്യവസ്ഥകളിൽ വ്യക്തത വരുത്തി പൊതുപാട്ട നയത്തിന്റെ കരടു തയാറായി.

വ്യവസായ എസ്റ്റേറ്റുകളിൽ ഭൂമിക്കു പട്ടയം നൽകുന്ന രീതി ഇനിയില്ല. പാട്ടം മാത്രമേയുണ്ടാകൂ. പാട്ടത്തിനെടുത്തയാളുടെ സ്ഥാപനത്തിലെ ഓഹരി 51 ശതമാനത്തിൽ താഴെപ്പോയാൽ പാട്ടക്കൈമാറ്റമായി കണക്കാക്കും. പ്രവർത്തനം തുടങ്ങാത്ത യൂണിറ്റ് ആണെങ്കിൽ മുഴുവൻ പാട്ടത്തുകയും വീണ്ടും അടയ്ക്കണം. പ്രവർത്തനം തുടങ്ങി 5 വർഷം പിന്നിട്ടില്ലെങ്കിൽ പാട്ടത്തുകയുടെ 20 ശതമാനവും, 5 വർഷം കഴിഞ്ഞാൽ 10 ശതമാനവുമാണ് കൈമാറ്റ ഫീസായി അടയ്ക്കേണ്ടത്.

വ്യവസായ ഡയറക്ടറേറ്റ്, സിഡ്കോ, കിൻഫ്ര, കെഎസ്ഐഡിസി എന്നീ വ്യവസായ ഏജൻസികളുടെ 150 ൽ ഏറെ എസ്റ്റേറ്റുകൾക്കു ബാധകമാകുന്ന കേരള ഇൻഡസ്ട്രിയൽ ലാൻഡ് അലോട്മെന്റ്, മാനേജ്മെന്റ് ആൻഡ് ഗവേണൻസ് റെഗുലേഷൻസിന്റെ കരടാണു വ്യവസായ വകുപ്പ് തയാറാക്കിയത്. 4 ഏജൻസികളുടെയും എസ്റ്റേറ്റുകളിൽ വ്യത്യസ്ത വ്യവസ്ഥകളായിരുന്നതിനാൽ വ്യവസായ സംരംഭകർ നേരിട്ട ആശയക്കുഴപ്പത്തിനു കൂടിയാണു പൊതുനയത്തോടെ പരിഹാരമാവുക. നിയമ, റവന്യു വകുപ്പുകളുടെ അനുമതി കൂടി ലഭിക്കുന്നതോടെ കരട് അന്തിമമാകും. വ്യവസായ മേഖലയിൽ നിന്നുള്ളവരുടെ അഭിപ്രായങ്ങൾ കൂടി അറിഞ്ഞശേഷം വിജ്ഞാപനമിറക്കും.

English Summary: Lease and handovering will be made simple regarding land in industrial estate

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS