ADVERTISEMENT

മലപ്പുറം ∙ ലോകകപ്പ് ഫുട്ബോൾ സംബന്ധിച്ച സമസ്തയുടെ പരാമർശങ്ങളോട് അകലം പാലിച്ച് മുസ്‌ലിം ലീഗ്. ലോകകപ്പ് നല്ലതല്ലേയെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം. രാഷ്ട്രീയ വിഷയമല്ലാത്തതിനാൽ പാർട്ടിക്ക് പ്രത്യേക നിലപാടില്ല. നമ്മളെല്ലാം ഫുട്ബോൾ കാണുന്നവരാണ്. ഇക്കാര്യത്തിൽ പ്രവർത്തകർക്ക് അവരുടേതായ അഭിപ്രായമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

‌അതേസമയം ‘ആരോ’ നടത്തിയ പ്രസ്താവന സമുദായത്തിന്റെ തലയിൽ കെട്ടിവയ്ക്കരുതെന്നായിരുന്നു സമസ്ത യുവജന വിഭാഗം നേതാവിന്റെ പരാമർശങ്ങളെക്കുറിച്ച് സംസ്ഥാന സെക്രട്ടറി എം.കെ.മുനീർ പറഞ്ഞത്. വിവാദ പ്രസ്താവനയിൽ ആ വ്യക്തി തന്നെയാണ് മറുപടി പറയേണ്ടത്. സമസ്തയുടെ കാര്യത്തിൽ അഭിപ്രായം പറയാനില്ലെന്നും മുനീർ പറഞ്ഞു.

എംഎസ്എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലും വിഷയത്തോട് മുനീർ രൂക്ഷമായി പ്രതികരിച്ചു. കളി എന്നു പറഞ്ഞാൽ ഫുട്ബോൾ തന്നെയാണ്. അതിന്റെ ആവേശത്തെ പെട്ടെന്ന് അണച്ചുകളയാനാവില്ല. എന്നാൽ അതേക്കുറിച്ചുള്ള ചില വർത്തമാനങ്ങൾ നിരാശയുണ്ടാക്കുന്നതാണ്. ഫുട്ബോൾ ട്രൗസറിട്ടേ കളിക്കാൻ പറ്റൂ, പാന്റ്സിട്ട് കളിക്കാനാവില്ല. ഫുട്ബോളിന്റെ കാര്യത്തിൽ ഓരോരുത്തർക്കും വ്യക്തിപരമായ അഭിപ്രായവും ഇഷ്ടവുമുണ്ട് – മുനീർ പറഞ്ഞു.

English Summary: Muslim League keeps away from commenting on Samastha football statement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com