ADVERTISEMENT

തലശ്ശേരി ∙ കഞ്ചാവ് വിൽപനയ്ക്കെതിരെ പ്രവർത്തിക്കുന്നതിലുള്ള വിരോധമാണ് തലശ്ശേരി ഇരട്ടക്കൊലപാതകത്തിനു കാരണമെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. കൊല്ലപ്പെട്ട ഷമീറിന്റെ മകൻ ഷബിലും ബന്ധുക്കളും കഞ്ചാവ് വിൽപനയ്ക്കെതിരെ പ്രവർത്തിച്ചിരുന്നു. സംഭവദിവസം ഉച്ചയ്ക്ക് ഷബിലിനെ നിട്ടൂർ ചിറമ്മലിൽ രണ്ടാം പ്രതി ജാക്സൺ വിൻസൺ അടിച്ചു പരുക്കേൽപിച്ചു. തുടർന്ന് ഷബിലിനെ സഹകരണ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. കഞ്ചാവ് വിൽപനയ്ക്കെതിരെ പ്രവർത്തിക്കുന്നവരെ ഇല്ലായ്മ ചെയ്യണമെന്ന ലക്ഷ്യത്തോടെ ഒന്നു മുതൽ 5 വരെ പ്രതികൾ ആയുധവുമായി സംഘം ചേർന്ന് ഒന്നാം പ്രതി പാറായി ബാബുവിന്റെ ഓട്ടോറിക്ഷയിൽ ഗൂഢാലോചന നടത്തി. 

 ഓട്ടോറിക്ഷയിൽ സഹകരണ ആശുപത്രിക്ക് മുൻപിലെത്തിയ പാറായി ബാബു, ആശുപത്രി യിൽ എത്തി ഷബിലിന്റെ കൂടെ ഉണ്ടായിരുന്ന ഉപ്പ ഷമീറിനെയും ഭാര്യാസഹോദരനായ ഖാലിദിനെയും ബന്ധുവായ ഷാനിബിനെയും പ്രശ്നം പറഞ്ഞുതീർക്കാമെന്ന് പറഞ്ഞു വിളിച്ചിറക്കി കൊണ്ടുപോയി. ഓട്ടോറിക്ഷയുടെ അടുത്തെത്തിയപ്പോൾ പാറായി ബാബു ഓട്ടോയിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് എല്ലാറ്റിനെയും കൊല്ലുമെടാ എന്നു പറഞ്ഞു ഷാനിബിന്റെ നെഞ്ചിൽ കുത്തി. തുടർന്ന് ഷമീറിനെയും ഖാലിദിനെയും കുത്തി. 

ഖാലിദിന് കഴുത്തിലേറ്റ കുത്തു കാരണം ‍ രക്തക്കുഴലുകൾ മുറിഞ്ഞു രക്തം ആന്തരികാവയവങ്ങളിൽ ഇറങ്ങിയതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതായി റിപ്പോർട്ടിലുണ്ട്. പ്രതികളുടെയോ കൊല്ലപ്പെട്ടവരുടെയോ രാഷ്ട്രീയ ബന്ധം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല.

English Summary: Police Confirmed Drug Mafia Connection Behind Thalassery Twin Murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com