ശശി തരൂരും വി.ഡി. സതീശനും ഇന്ന് കൊച്ചിയിൽ ഒരേ വേദിയിൽ; കണ്ടാൽ മിണ്ടുമോ?

congress-24
SHARE

കൊച്ചി ∙ വിവാദമായ മലബാർ പര്യടനത്തിനു ശേഷം ശശി തരൂർ എംപി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ കോൺഗ്രസ് നേതാക്കൾക്കൊപ്പം ഇന്നു കൊച്ചിയിൽ വേദി പങ്കിടും. തരൂർ ദേശീയ ചെയർമാനായ ഓൾ ഇന്ത്യ പ്രഫഷനൽ കോൺഗ്രസിന്റെ (എഐപിസി) സംസ്ഥാന കോൺക്ലേവാണു പരിപാടി. കെപിസിസി അധ്യക്ഷൻ കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും ചേർന്നാണ് ഉദ്ഘാടനം നിശ്ചയിട്ടുള്ളതെങ്കിലും ആരോഗ്യകാരണങ്ങളാൽ സുധാകരൻ നേരിട്ടു പങ്കെടുക്കില്ലെന്നും ഓൺെലെനായി സംസാരിക്കുമെന്നാണു സൂചന. 

ഇതിനിടെ, നേതാക്കൾ പാർട്ടിയുടെ ചട്ടക്കൂടിനുള്ളിൽനിന്നു പ്രവർത്തിക്കണമെന്നും വിവാദ വിഷയങ്ങളിൽ പരസ്യ പ്രസ്താവന പാടില്ലെന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ നിർദേശിച്ചു. തരൂരിന്റെ പര്യടനവുമായി ബന്ധപ്പെട്ടു പാർട്ടിയിലുണ്ടായ വിവാദങ്ങളെക്കുറിച്ച് താരിഖ് അൻവറും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും കോഴിക്കോട്ട് ചർച്ച നടത്തി. തരൂർ വിഷയത്തിൽ പരസ്യ പ്രസ്താവന വിലക്കിയിരുന്നതായും നേതാക്കളുടെ സന്ദർശനം ഡിസിസികളെ അറിയിക്കണമെന്നു നിർദേശം നൽകുമെന്നും സുധാകരൻ അറിയിച്ചു. 

English Summary: Shashi Tharoor and V.D. Satheesan to attend all india professional congress state conclave

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS